അബുദാബി: ഈദുൽ ഫിത്തർ പ്രമാണിച്ച് വമ്പൻ ഓഫറുമായി യുഎഇയിലെ ഹോട്ടലുകൾ. മുറി വാടകയ്ക്ക് 25 ശതമാനംവരെ ഡിസ്‌കൗണ്ട് ആണ് ഹോട്ടലുകൾ നൽകുന്നത്. ഇതുകൂടാതെ കുട്ടികൾക്ക് സൗജന്യ ഭക്ഷണവും താമസവും നൽകുന്നു. ഇത്തവണ യുഎഇ നിവാസികൾക്ക് ഈദുൽ ഫിത്തർ പ്രമാണിച്ച് നാല് അല്ലെങ്കിൽ അഞ്ച് ദിവസത്തെ അവധിയാണ് ലഭിക്കുന്നത്. മാർച്ച് 30നോ 31നോ ആയിരിക്കും ഈദ്.
ദുബായിലെ ഏറ്റവും ആഡംബര ഹോട്ടലുകൾ മുതൽ സാധാരണ റിസോർട്ടുകൾവരെ ഈദ് പ്രമാണിച്ച് വൻ ഓഫറുകൾ നൽകുന്നുണ്ട്. മുറികൾക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ആണ് അറ്റ്‌ലാന്റിസ് ദി റോയൽ നൽകുന്നത്. ബാഹി അജ്‌മാൻ പാലസും ഷാർജയിലെ കോറൽ ബിച്ച് റിസോർട്ടും 25 ശതമാനം ഡിസ്‌കൗണ്ടും എച്ച് ദുബായ് ഹോട്ടൽ 20 ശതമാനം ഡിസ്‌കൗണ്ടും ഓഫർ ചെയ്യുന്നു. നികുതി ഉൾപ്പെടെയാണ് നിരക്ക് ഏർപ്പെടുത്തുന്നതെങ്കിലും ടൂറിസം ഫീസ് ആയ 20 ദിർഹം ഒഴിവാക്കും. ഇതിനുപുറമെ ഫേഷ്യൽ, മസാജ് തുടങ്ങിയവയ്ക്ക് 30 ശതമാനം ഡിസ്‌കൗണ്ടും ലഭിക്കുന്നു. ഭക്ഷണ- പാനീയങ്ങൾക്ക് 20 ശതമാനംവരെ കിഴിവും ലഭിക്കും. അവധി ആഘോഷങ്ങൾ കൂടുതൽ ആസ്വദിക്കാൻ ഹോട്ടലുകൾ ചെക്ക് ഔട്ട് സമയം ഉച്ചയ്ക്ക് രണ്ട് മണിയായി ദീർഘിപ്പിച്ചിട്ടുമുണ്ട്.
പ്രവാസി ലൈവ് വാർത്താ ഗ്രൂപ്പിൽ അംഗമാകാൻ:
https://chat.whatsapp.com/CvytkwtSpAC1T2KMOSKvvZ
അബുദാബിയിലെ എമിറേറ്റ്‌സ് പാലസ് മണ്ടാറിൻ ഓറിയന്റൽ ഹോട്ടൽ ഭക്ഷണം, വെൽനസ്, വിനോദം ഉൾപ്പെടുന്ന ആകർഷകമായ പാക്കേജ് ആണ് നൽകുന്നത്. ഈദ് ടു റിമെമ്പർ’ പാക്കേജിൽ രണ്ട് മുതിർന്നവർക്കും പരമാവധി രണ്ട് കുട്ടികൾക്കും പ്രഭാതഭക്ഷണവും വിഭവസമൃദ്ധമായ ഉച്ചഭക്ഷണവും ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. രണ്ട് മുതിർന്നവർക്കും പരമാവധി രണ്ട് കുട്ടികൾക്കും കാസ്കേഡ്സിൽ ബ്രഞ്ചും ഉൾപ്പെടുന്നു. ഈദ് ദിവസം അതിഥികൾക്ക് പ്രത്യേക മുറി സൗകര്യങ്ങളും ലഭിക്കും.