റിയാദ്: സൗദി അറേബ്യയുടെ പിന്തുണയോടെ പുതിയ ടി20 ക്രിക്കറ്റ് ലീഗ് വരുന്നെന്ന വാർത്തകൾ കഴിഞ്ഞ ദിവസം പുറത്തുവന്നത് ഏറെ ചർച്ചയായിരുന്നു. സൗദിയുടെ എസ് ആർ ജെ സ്‌പോർട്‌സ് ഇൻവെസ്റ്റ്‌മെന്റാണ് പദ്ധതിക്ക് പിന്നിൽ. 500 മില്യൺ ഡോളർ മുടക്കി നടത്തുന്ന ക്രിക്കറ്റ് ലീഗിൽ എട്ട് ടീമുകളായിരിക്കും ഉണ്ടാവുക. ലോകത്തിലെ നാല് പ്രധാന നഗരങ്ങളിൽ വച്ചായിരിക്കും മത്സരങ്ങൾ നടത്തുകയെന്നാണ് റിപ്പോർട്ടുകൾ. തികച്ചും നൂതനമായ രീതികളിൽ ക്രിക്കറ്റും ഫുട്‌ബോളും സംയോജിപ്പിച്ച് ഇരുകായിക ഇനങ്ങളുടെയും വളർച്ചയിൽ വലിയ പങ്കാണ് സൗദി അറേബ്യ വഹിക്കുന്നത്. ക്രിക്കറ്റിന് നിർമാണ മേഖലയിൽ പോലും സൗദി പ്രയോജനപ്പെടുത്തുന്നു.
പ്രവാസി ലൈവ് വാർത്താ ഗ്രൂപ്പിൽ അംഗമാകാൻ:
https://chat.whatsapp.com/CvytkwtSpAC1T2KMOSKvvZ
സൗദിയിലെ പ്രധാന നഗരങ്ങളിലൊന്നായ നിയോമിൽ നിർമാണ തൊഴിലാളികളെ പ്രോത്സാഹിപ്പിക്കാൻ ക്രിക്കറ്റിനെ കൂട്ടുപിടിക്കുകയാണ് സൗദി. 2034ൽ നിയോമിൽ നടക്കുന്ന ഫിഫ ലോകകപ്പിനായി ഫുട്‌ബോൾ സ്റ്റേഡിയം നിർമിക്കാനൊരുങ്ങുകയാണ് രാജ്യം. ഇതിനായി നിർമാണ തൊഴിലാളികൾ ജോലിയും ആരംഭിച്ചു. ഐപിഎൽ ടീമായ രാജസ്ഥാൻ റോയൽസുമായി സഹകരിച്ച് ജീവനക്കാർക്കും കോൺട്രാക്ടർമാർക്കുമായി കമ്മ്യൂണിറ്റി ക്രിക്കറ്റ് ടൂർണമെന്റുകൾ ആരംഭിച്ചിരിക്കുകയാണ് അധികൃതർ. ടെന്നീസ് ബോൾ ടൂർണമെന്റുകളാണ് സംഘടിപ്പിക്കുന്നത്.
ഇന്ത്യൻ ക്രിക്കറ്റ് കോച്ച് സുധാകർ ഷെട്ടിയും പദ്ധതിയുടെ ഭാഗമാകുന്നുണ്ട്. മത്സരങ്ങളിൽ പങ്കെടുക്കുന്ന തൊഴിലാളികൾക്ക് ക്രിക്കറ്റിനെക്കുറിച്ച് പാഠങ്ങൾ പകർന്നുനൽകാനും പ്രചോദനം നൽകാനുമാണ് രാജസ്ഥാൻ റോൽസ് ഷെട്ടിയെ ക്ഷണിച്ചത്. നിയോം വികസനത്തിന്റെ സ്റ്റേക്ക് ഹോൾഡർമാരിൽ ഒരാളാണ് രാജസ്ഥാൻ റോയൽസ്. വിഖ്യാത ക്രിക്കറ്റർമാരാർ രാഹുൽ ദ്രാവിഡും കുമാർ സംഗക്കാരയും പദ്ധതിയുടെ ഭാഗമാകുന്നുണ്ട്.