ദമ്മാം ഇന്ത്യന്‍ മീഡിയാ ഫോറത്തിന് പുതിയ ഭാരവാഹികള്‍

ദമ്മാം: ദമ്മാം ഇന്ത്യന്‍ മീഡിയ ഫോറം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്‍റായി ഹബീബ് ഏലംകുളത്തെയും, ജനറല്‍ സെക്രട്ടറിയായി നൗഷാദ് ഇരിക്കൂറിനെയും, ട്രഷറായി പ്രവീണ്‍ വല്ലത്തിനെയും തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്‍റായി സാജിദ് ആറാട്ടുപുഴയെയും, ജോയിന്‍റ് സെക്രട്ടറിയായി റഫീഖ് ചെമ്പോത്തറയെയും തിരഞ്ഞെടുത്തു. മുജീബ് കളത്തില്‍, സുബൈര്‍ ഉദിനൂര്‍ എന്നിവരെ രക്ഷാധികാരികളായി നിയമിച്ചു. ദമ്മാം ഓഷ്യാന റസ്റ്റോറന്‍റ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ജനറല്‍ ബോഡി യോഗത്തില്‍ മുന്‍ പ്രസിഡന്‍റ് മുജീബ് കളത്തില്‍ അധ്യക്ഷത വഹിച്ചു.

പ്രവാസി ലൈവ് വാർത്താ ഗ്രൂപ്പിൽ അംഗമാകാൻ:
https://chat.whatsapp.com/CvytkwtSpAC1T2KMOSKvvZ

സെക്രട്ടറി വാര്‍ഷിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പ്രവാസികള്‍ക്കിടയില്‍ വര്‍ധിച്ചു വരുന്ന മയക്ക് മരുന്ന് ഉപയോഗത്തില്‍ ഫോറം ആശങ്ക രേഖപ്പെടുത്തി. രക്ഷിതാക്കളും, വിദ്യാലയങ്ങളും, അധ്യാപകരും, പൊതു സമൂഹവും ലഹരിക്കെതിരെ ജാഗ്രത പുലര്‍ത്തണം. രാജ്യത്തെ സര്‍ക്കാര്‍ സംവിധാനങ്ങളുമായി സഹകരിച്ച് ലഹരിക്കെതിരെ സാധ്യമായ എല്ലാ മുന്നേറ്റങ്ങളും സാധ്യമാക്കണമെന്നും മീഡിയാ ഫോറം ആവശ്യപ്പെട്ടു. അംഗങ്ങള്‍ക്കും കുടുംബങ്ങള്‍ക്കുമായി ഇഫ്താര്‍ വിരുന്നും സംഘടിപ്പിച്ചു. മുജീബ്, സുബൈര്‍, നൗഷാദ് എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *