കാസറഗോഡ്: കേരള പ്രവാസി സംഘം പാണത്തൂർ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു. കേരള പ്രവാസി സംഘം സംസ്ഥാന സെക്രട്ടറി പി കെ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. വില്ലേജ് കമ്മിറ്റി പ്രസിഡൻറ് അനിൽകുമാർ വി ആർ അധ്യക്ഷത വഹിച്ചു. ബിനു വർഗീസ്, മധുസൂദനൻ റാണിപുരം, ഇബ്രാഹിം എം ബി, പ്രതാപ് ചന്ദ്രൻ, പി. തമ്പാൻ, തമ്പാൻ യാദവ്, അജി ജോസഫ്, സുനിൽ കുമാർ, സെബാസ്ററ്യൻ എ ഇ, മുഹമ്മദ് കുഞ്ഞി എരത്ത്, റോണി ആൻറണി, അസീസ് ചാപ്പക്കൽ എന്നിവർ സംസാരിച്ചു. വില്ലേജ് സെക്രട്ടറി മുനീർ പി കെ സ്വാഗതവും ട്രഷറർ ബിബിൻ ബാബു നന്ദിയും പറഞ്ഞു.
പ്രവാസി ലൈവ് വാർത്താ ഗ്രൂപ്പിൽ അംഗമാകാൻ:
https://chat.whatsapp.com/CvytkwtSpAC1T2KMOSKvvZ