വിദേശരാജ്യത്തേയ്ക്ക് പഠനത്തിനോ, ബിസ്സിനസ്സിനോ, തൊഴിപരമോ, മറ്റാവശ്യങ്ങള്‍ക്കോ പോകുന്ന അവസരത്തില്‍ മാതൃരാജ്യത്തുനിന്നുളള വിദ്യാഭ്യാസ (Educational), വ്യക്തിവിവര (Non-Educational) സര്‍ട്ടിഫിക്കറ്റുകള്‍ ആധികാരികമാണെന്നും അംഗീകാരമുളളതാണെന്നും തെളിയിക്കുന്ന നടപടിയാണ് സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ (സാക്ഷ്യപ്പെടുത്തല്‍). വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നതിന് കേന്ദ്ര-കേരള സര്‍ക്കാറുകള്‍ അധികാരപ്പെടുത്തിയിട്ടുള്ള സംസ്ഥാനത്തെ ഏക സ്ഥാപനമാണ് നോര്‍ക്ക റൂട്ട്‌സ്. വ്യക്തിവിവര സര്‍ട്ടിഫിക്കറ്റുകളുടെ ഹോം അറ്റസ്‌റ്റേഷന്‍, എം.ഇ.എ, അപ്പോസ്റ്റില്‍, വിവിധ എംബസികളുടെ സാക്ഷ്യപ്പെടുത്തല്‍ എന്നിവ നോര്‍ക്ക റൂട്ട്‌സ് വഴി ലഭ്യമാണ്.
പ്രവാസി ലൈവ് വാർത്താ ഗ്രൂപ്പിൽ അംഗമാകാൻ:
https://chat.whatsapp.com/CvytkwtSpAC1T2KMOSKvvZ
പരമ്പരാഗത മഷിസീലുകള്‍ക്കു പകരം 23-ഓളം പുതിയ സുരക്ഷാഫീച്ചറുകള്‍ ഉള്‍ക്കൊളളിച്ചുളള ആധുനിക ഹൈസെക്ക്യൂരിറ്റി ഹോളോഗ്രാം എംബഡഡ് അഡ്ഹസീവ് ലേബല്‍, ക്യൂ.ആര്‍ കോഡ് എന്നിവ ആലേഖനം ചെയ്ത അറ്റസ്റ്റേഷന്‍ സംവിധാനമാണ് നോര്‍ക്ക റൂട്ട്സിലേത്. ക്യൂ.ആര്‍ കോഡ് ആലേഖനം ചെയ്ത അറ്റസ്റ്റേഷന്‍ ട്രാക്ക് ആന്റ് ട്രേസ് സംവിധാനവും ഉളളതാണ്. ഇതിനാല്‍ എംബസികള്‍ക്കോ മറ്റ് ഏജന്‍സികള്‍ക്കോ സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത വളരെ വേഗം ഉറപ്പിക്കാന്‍ കഴിയും.
പൊതുജന സൗകര്യാര്‍ഥം തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലായി പ്രവര്‍ത്തിക്കുന്ന മൂന്ന് സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ സെന്‍ററുകള്‍ (Certificate Attestation Centers – CAC) മുഖേനയാണ് നോര്‍ക്ക റൂട്ട്സ് ഈ കര്‍ത്തവ്യം നിര്‍വ്വഹിച്ചുവരുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0497-2765310 +91-8281004913, 0495-2304882,2304885 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളിലോ 18004253939 ഇന്ത്യയിൽ നിന്നും +91 8802012345 വിദേശത്തു നിന്നും (മിസ്ഡ് കോൾ സൗകര്യം) ബന്ധപ്പെടാവുന്നതാണ്.