കൽപ്പറ്റ: കൽപ്പറ്റ പോലീസ് സ്റ്റേഷൻ ശുചി മുറിയിൽ പ്രായപൂർത്തിയാവാത്ത ആദിവാസി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി സംഭവത്തിൻ്റെ നിജസ്ഥിതി ബന്ധുക്കളേയും പൊതുജനത്തേയും ബോധ്യപ്പെടുത്തണമെന്നും, ഉത്തരവാദികൾക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളണമെന്നും പ്രവാസി കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് പി ഇ ഷംസുദ്ദീൻ ആവശ്യപ്പെട്ടു. വീട്ടിൽ തിരച്ചിലിനു ചെന്ന പോലീസ് ഉദ്യോഗസ്ഥർ യുവാവിനെ കൈയിൽ കിട്ടിയാൽ പുറംലോകം കാണിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയെന്ന യുവാവിൻ്റെ ബന്ധുവിൻ്റെ മൊഴി ഗൗരവമുള്ളതാണെന്നും CCTV പരിശോധനക്ക് വിധേയമാക്കണമെന്നും വിഷയത്തിൽ നീതിപൂർവ്വമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു.
പ്രവാസി ലൈവ് വാർത്താ ഗ്രൂപ്പിൽ അംഗമാകാൻ:
https://chat.whatsapp.com/CvytkwtSpAC1T2KMOSKvvZ