കല്‍പ്പറ്റ: ഇന്ത്യയിലെ ബയോമെഡിക്കല്‍ എന്‍ജിനീയര്‍മാരുടെ പ്രൊഫഷണല്‍ സംഘടനയായ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് സൊസൈറ്റി ഓഫ് ഇന്ത്യയുടെ ദേശീയ വൈസ് പ്രസിഡന്റായി വയനാട് മീനങ്ങാടി സ്വദേശിയായ സരുണ്‍ മാണിയെ തെരഞ്ഞെടുത്തു. കര്‍ണാടകയിലെ മണിപ്പാല്‍ യൂണിവേഴ്‌സിറ്റി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബിഎംഇഎസ്ഐയുടെ ദേശീയ ഭാരവാഹിയാകുന്ന ആദ്യ മലയാളിയാണ് ഇദ്ദേഹം.
നിലവില്‍ കേരളത്തിലെ ബയോമെഡിക്കല്‍ എഞ്ചിനീയര്‍മാരുടെ ട്രേഡ് യൂണിയനായ ബയോമെഡിക്കല്‍ എഞ്ചിനീയഴ്‌സ് ആന്റ് ടെക്നീഷ്യന്‍സ് അസോസിയേഷന്‍ കേരളയുടെ സംസ്ഥാന പ്രസിഡന്റാണ് എല്‍എല്‍എം ബിരുദധാരി കൂടിയായ സരുണ്‍. കൂടാതെ ദേശീയ, അന്തര്‍ദേശീയ ശാസ്ത്ര ജേര്‍ണലുകളില്‍ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗമായും നിരൂപകനായും പ്രവര്‍ത്തിച്ച് വരുന്നു. നിയമ, ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് മേഖലകളില്‍ പുസ്തകങ്ങളും. ദേശീയ, അന്തര്‍ദേശീയ ജേര്‍ണലുകളില്‍ നിരവധി ലേഖനങ്ങളും ഇതിനോടകം സരുണിന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പ്രവാസി ലൈവ് വാർത്താ ഗ്രൂപ്പിൽ അംഗമാകാൻ:
https://chat.whatsapp.com/CvytkwtSpAC1T2KMOSKvvZ
ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് മേഖലയിലെ സമഗ്ര സംഭാവനകള്‍ക്ക് ദി ഇന്‍സ്റ്റിറ്റിയുഷന്‍ ഓഫ് എഞ്ചിനീയഴ്സ് ഇന്ത്യയുടെ ചാര്‍ട്ടേര്‍ഡ് എഞ്ചിനീയര്‍ ബഹുമതി, യങ്ങ് സയന്റിസ്റ്റ് അവാര്‍ഡ്, യങ്ങ് എഞ്ചിനീയര്‍ അവാര്‍ഡ്, യങ്ങ് അച്ചീവര്‍ അവാര്‍ഡ് അടക്കം നിരവധി പുരസ്‌കാരങ്ങള്‍ക്കും സരുണ്‍ മാണി അര്‍ഹനായിട്ടുണ്ട്. 2027 വരെയാണ് പുതിയ ഭരണസമിതിയുടെ കാലാവധി. 2019 മുതല്‍ സംഘടനയുടെ ദേശീയ എക്‌സിക്യൂട്ടീവ് അംഗം, 2023 മുതല്‍ ദേശീയ ജോയിന്റ് സെക്രട്ടറി എന്നിവയാണ് മുമ്പ് വഹിച്ചിരുന്ന ചുമതലകള്‍.
കേരള പ്രവാസി സംഘം വയനാട് ജില്ലാ സെക്രട്ടറിയും, സംസ്ഥാന കമ്മിറ്റിയംഗവുമാണ് ഇദ്ദേഹം.