സായിദ് നാഷനൽ മ്യൂസിയം റിസർച് 
ഫണ്ട് ജേതാക്കളിൽ ഇന്ത്യക്കാരിയും

അബുദാബി: സായിദ് നാഷനൽ മ്യൂസിയം റിസർച് ഫണ്ട് ജേതാക്കളിൽ ഇന്ത്യൻ ഗവേഷകയും.ഡൽഹി സ്വദേശിയും കേംബ്രിജ് സർവകലാശാല മക്ഡോണൾഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ആർക്കിയോളജിക്കൽ റിസർച്ചിൽ ജെറാൾഡ് അവരേ വെയ്ൻ റൈറ്റ് പോസ്റ്റ്ഡോക്ടറൽ ഫെലോയുമായ ഡോ.അക്ഷീത സൂര്യനാരായണനാണ്  നേട്ടം കരസ്ഥമാക്കിയത്. 

8 വിജയികളിൽ 4 പേർ സ്വദേശികളും 4 പേർ വിദേശികളുമാണ്. 10 ലക്ഷം ദിർഹം വാർഷിക ഫണ്ടാണ് ജേതാക്കൾക്കു വീതിച്ചുനൽകുക.ഫാത്തിമ അൽ മസ്രൂഇ (യുഎഇ), ഫാത്തിമ അൽ ഷെഹി-ഹെസ്സ അൽ ഷെഹി (യുഎഇ), മർവാൻ അൽ ഫലാസി (യുഎഇ), ഖാലിദ് അലവാദി (യുഎഇ), മിഷേൽ ഡെഗ്ലി എസ്പോസ്റ്റി (ഇറ്റലി), പ്രഫ. യാസർ എൽഷെഷ്താവി (യുഎസ്), ഡോ.വില്യം സിമർലെ (യുഎസ്) എന്നിവരാണ് മറ്റു ജേതാക്കൾ. ആഗോളതലത്തിൽ ലഭിച്ച 79 അപേക്ഷകരുടെ പ്രോജക്ടുകൾ വിലയിരുത്തിയ വിദഗ്ധ സമിതിയാണ് വിജയികളെ കണ്ടെത്തിയത്.

പ്രവാസി ലൈവ് വാർത്താ ഗ്രൂപ്പിൽ അംഗമാകാൻ:
https://chat.whatsapp.com/CvytkwtSpAC1T2KMOSKvvZ

Leave a Reply

Your email address will not be published. Required fields are marked *