അബുദാബി: ഏഴാമത് സാംസ്കാരിക ഉച്ചകോടി 27ന് അബുദാബി മനാറത് അൽ സാദിയാത്തിൽ ആരംഭിക്കും.ആഗോള സാംസ്കാരിക മേഖല നേരിടുന്ന വെല്ലുവിളികൾക്ക് അടിയന്തര പരിഹാരം കണ്ടെത്തുക എന്നതാണ് 3 ദിവസം നീളുന്ന ഉച്ചകോടിയിലെ പ്രധാന ചർച്ചാവിഷയം. അബുദാബി സാംസ്കാരിക, വിനോദസഞ്ചാര വിഭാഗം സംഘടിപ്പിക്കുന്ന ഉച്ചകോടിയിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള സാംസ്കാരിക നായകർ, പണ്ഡിതർ, അധ്യാപകർ, കലാകാരന്മാർ തുടങ്ങിയവർ പങ്കെടുക്കും.
വിവിധ വിഷയങ്ങളിൽ പ്രഭാഷണം, ചർച്ച, ശിൽപശാല എന്നിവയുണ്ടാകും. വ്യത്യസ്ത സംസ്കാരവും മാനവികതയും തമ്മിലുള്ള ബന്ധവും ചർച്ച ചെയ്യപ്പെടും.സാംസ്കാരിക ഭൂപ്രകൃതി പുനർനിർമാണം, പോസ്റ്റ് ഹ്യുമൻ എൻവയൺമെന്റ്, എഐ സാങ്കേതികവിദ്യ, പരിസ്ഥിതി പഠനങ്ങൾ തുടങ്ങിയ വിഷയങ്ങളും ഉച്ചകോടിയിൽ വിശകലനം ചെയ്യും.
പ്രവാസി ലൈവ് വാർത്താ ഗ്രൂപ്പിൽ അംഗമാകാൻ:
https://chat.whatsapp.com/CvytkwtSpAC1T2KMOSKvvZ