പ്രവാസികൾക്ക് ആശ്വാസം; മസ്കത്ത്-കണ്ണൂർ നേരിട്ടുള്ള സർവീസുകൾ പ്രഖ്യാപിച്ച് ഇൻഡിഗോ, 20 മുതൽ യാത്ര എളുപ്പം

മസ്‌കത്ത്: മസ്​കത്തിൽ നിന്ന് കണ്ണൂരിലേക്ക് നേരിട്ട് വിമാന സർവീസ് പ്രഖ്യാപിച്ച് ഇന്ത്യയുടെ ബജറ്റ് എയർലൈൻ ആയ ഇൻഡിഗോ. ഈ മാസം 20 മുതൽ 3 പ്രതിവാര സർവീസുകൾക്ക് തുടക്കമാകും. 

ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് മസ്കത്ത്–കണ്ണൂർ, കണ്ണൂർ–മസ്കത്ത് സർവീസുകൾ. മസ്‌കത്തില്‍ നിന്ന് പുലര്‍ച്ചെ 3.35ന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം രാവിലെ 8.30ന് കണ്ണൂരില്‍ എത്തും. കണ്ണൂരില്‍ നിന്ന് രാത്രി 12.40ന് പുറപ്പെട്ട് ഒമാന്‍ സമയം പുലര്‍ച്ചെ 2.30 മസ്‌കത്തിലെത്തും.

മസ്‌കത്തിൽ നിന്ന് കണ്ണൂരിലേക്ക് നേരിട്ടുള്ള പുതിയ സർവീസുകൾ ഉത്തര മലബാറില്‍ നിന്നുള്ള പ്രവാസികള്‍ക്ക് വലിയ ആശ്വാസമാകും. ഒമാനില്‍ നിന്ന് കണ്ണൂര്‍ സെക്ടറിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കണമെന്ന പ്രവാസികളുടെ  ദീര്‍ഘനാളുകളായുള്ള ആവശ്യത്തിന് ഇതോടെ പരിഹാരമാകും. നിലവിൽ മസ്‌കത്തില്‍ നിന്ന് നിന്ന് കണ്ണൂരിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ പ്രതിദിന സര്‍വീസ് മാത്രമാണുള്ളത്.

പ്രവാസി ലൈവ് വാർത്താ ഗ്രൂപ്പിൽ അംഗമാകാൻ:
https://chat.whatsapp.com/CvytkwtSpAC1T2KMOSKvvZ

Leave a Reply

Your email address will not be published. Required fields are marked *