പിണങ്ങോട്: ഗൾഫ് സെക്ടറിലെ വിമാന യാത്രാനിരക്ക് നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് കേരള പ്രവാസി സംഘം വെങ്ങപ്പള്ളി വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു. പിണങ്ങോട് വ്യാപാര ഭവനിൽ ചേർന്ന സമ്മേളനം വയനാട് ജില്ലാ സെക്രട്ടറി അഡ്വ: സരുൺ മാണി ഉദ്ഘാടനം ചെയ്തു. എ നാഗരാജൻ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ ടി അലി, മുഹമ്മദ് പഞ്ചാര, മുരളി, കെ സേതുമാധവൻ, സുരേഷ്കുമാർ എന്നിവർ സംസാരിച്ചു. 9 അംഗ കമ്മിറ്റിയെയും ഭാരവാഹികളായി മുജീബ് റഹ്മാൻ ബി പി (പ്രസിഡന്റ്), എ നാഗരാജൻ (സെക്രട്ടറി), സി കെ റഫീഖ് (ട്രഷറർ) എന്നിവരെയും, 11 അംഗ ഏരിയ സമ്മേളന പ്രതിനിധികളെയും സമ്മേളനം തിരഞ്ഞെടുത്തു. സി കെ റഫീഖ് സ്വാഗതവും മുജീബ് റഹ്മാൻ ബി പി നന്ദിയും പറഞ്ഞു.
പ്രവാസി ലൈവ് വാർത്താ ഗ്രൂപ്പിൽ അംഗമാകാൻ:
https://chat.whatsapp.com/CvytkwtSpAC1T2KMOSKvvZ