തിരുവനന്തപുരം: ഇസ്രായേൽ ഇറാൻ ആക്രമണങ്ങൾ പശ്ചിമേഷ്യൻ പ്രവാസി സമൂഹം യുദ്ധഭീതിയിൽ എന്ന മുദ്രാവാക്യം ഉയർത്തി കേരള പ്രവാസി സംഘം യുദ്ധവിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു. പാളയം രക്തസാക്ഷി മണ്ഡപത്തിൽ ചേർന്ന കൂട്ടായ്മ കേരള പ്രവാസി സംഘം സംസ്ഥാന സെക്രട്ടറി കെ സി സജീവ് തൈക്കാട് ഉദ്ഘാടനം ചെയ്തു. ഇരുരാജ്യങ്ങൾക്കും ഇടയിലെ സൈനിക നടപടികൾ ഉടൻ നിർത്തിവയ്‌ക്കണം. അന്താരാഷ്‌ട്ര നിയമങ്ങളും വ്യവസ്ഥകളും ലംഘിച്ച് പശ്‌ചിമേഷ്യയിലെ രാജ്യങ്ങൾക്കുനേരെയുള്ള ആക്രമണം തുടരുന്ന നടപടി പ്രവാസി ലോകത്ത് ഗുരുതര പ്രത്യാഘാതങ്ങൾ ഉളവാക്കും. പശ്‌ചിമേഷ്യൻ രാജ്യങ്ങളിലെ പ്രവാസികളുടെ സുരക്ഷ മുൻനിർത്തി സൈനിക നടപടികൾ നിർത്തിവയ്‌ക്കണമെന്ന് അന്താരാഷ്‌ട്ര സമൂഹത്തോടൊപ്പം ചേർന്ന് ഇന്ത്യൻ ഭരണകൂടം ആവശ്യപ്പെടണമെന്ന് സജീവ് തൈക്കാട് ആവശ്യപ്പെട്ടു. കൂട്ടായ്മയിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബി എൽ അനിൽകുമാർ, നാസർ പൂവച്ചൽ, നാസർ പാപ്പനംകോട് തുടങ്ങിയവർ സംസാരിച്ചു.
പ്രവാസി ലൈവ് വാർത്താ ഗ്രൂപ്പിൽ അംഗമാകാൻ:
https://chat.whatsapp.com/CvytkwtSpAC1T2KMOSKvvZ