ആലുവ: ഇസ്രയേൽ ഇറാനു നേരെ നടത്തുന്ന ആക്രമണം പ്രവാസികളെയും പ്രവാസി കുടുംബങ്ങളെയും ആശങ്കയിലാക്കിയിരിക്കുകയാണെന്ന് കേരള പ്രവാസി സംഘം. എറണാകുളം ജില്ലാ കമ്മിറ്റി ആലുവയിൽ നടത്തിയ പ്രതിഷേധ യോഗം സംസ്ഥാന സെക്രട്ടറി ആർ ശ്രീകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. യുദ്ധസാഹചര്യത്തിനെതിരെ ശക്തമായ ജനകീയ പ്രതിഷേധം ഉയരണമെന്ന് അദ്ദേഹം പറഞ്ഞു. ഗൾഫ് സെക്ടറിൽ നിന്നുള്ള വിമാന സർവ്വീസുകൾ നിർത്തുന്ന സ്ഥിതിയാണ് നിലവിലുള്ളത്. പശ്ചിമേഷ്യയിൽ യുദ്ധം തുടർന്നാൽ എണ്ണ വിലയിൽ ഉണ്ടാകുന്ന മാറ്റം അന്താരാഷ്ട്ര തൊഴിൽ രംഗത്തും, യാത്രാ രംഗത്തും ഉണ്ടാകുന്ന തടസ്സങ്ങൾ കേരളത്തേയും വലിയ രീതിയിൽ ബാധിക്കും. ഇസ്രയേലിലും ഇറാനിലും ജോലി ചെയ്യുന്നവരും പഠിക്കുന്നവരുമായ മലയാളികളടക്കമുള്ള പ്രവാസി സമൂഹം ആശങ്കയോടെയാണ് ജീവിക്കുന്നത്.
ജില്ലാ പ്രസിഡൻ്റ് പി എൻ ദേവാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി ഇ നാസ്സർ സ്വാഗതം പറഞ്ഞു. സംസ്ഥാന എക്സിക്യുട്ടീവ് അംഗം എം യു അഷറഫ്, ജില്ലാ എക്സിക്യുട്ടീവ് അംഗങ്ങളായ ടി കെ സലീം, എ എം അബ്ദുൾ കരീം, ജില്ലാ ട്രഷറർ വി ആർ അനിൽകുമാർ, ജില്ലാ കമ്മറ്റി അംഗങ്ങളായ സാജിദ മുഹമ്മദലി, മുഹമ്മദ് നാസർ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ കമ്മറ്റി അംഗം പി ജെ അനൂപ് നന്ദി പറഞ്ഞു.
പ്രവാസി ലൈവ് വാർത്താ ഗ്രൂപ്പിൽ അംഗമാകാൻ:
https://chat.whatsapp.com/CvytkwtSpAC1T2KMOSKvvZ

