കേരള പ്രവാസി സംഘം കുറ്റിപ്പുറത്ത് യുദ്ധ വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു

കുറ്റിപ്പുറം: ഇസ്രയേൽ ഇറാനു നേരെ നടത്തുന്ന ആക്രമണം പ്രവാസികളെയും, പ്രവാസി കുടുംബങ്ങളെയും ആശങ്കയിലാക്കിയിരിക്കുകയാണെന്ന് കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി അംഗം ഉസ്മാൻ പൂളക്കോട്ട് പറഞ്ഞു. പ്രവാസി സംഘം വളാഞ്ചേരി ഏരിയ കമ്മിറ്റി കുറ്റിപ്പുറത്തു സംഘടിപ്പിച്ച യുദ്ധ വിരുദ്ധ കൂട്ടായിമ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കൻ പിന്തുണയോടെ ഇസ്രേൽ നടത്തുന്ന കടന്നാക്രമണങ്ങൾക്കെതിരെ ശക്തമായ ജനകീയ പ്രതിഷേധം ഉയരണമെന്ന് അദ്ദേഹം പറഞ്ഞു. പ്രതിഷേധ റാലിയിൽ സംസ്ഥാന കമ്മിറ്റി അംഗം കെ കെ പ്രീതി, ഏര്യ കമ്മിറ്റി അംഗങ്ങളായ പി മുഹമ്മദ്‌ അലി, സൈനുദ്ധീൻ കക്കാട്ടിൽ, വിജയൻ മേലപ്പാട്ട്, സുബ്രഹ്മന്യൻ എൻ പി, മുസ്തഫ അത്തിപ്പറ്റ, ബാലകൃഷ്ണൻ നടുവട്ടം, ഹുസ്സൻ കമ്പാല, ഷാഫി പള്ളിയാലിൽ, സി രാജൻ എന്നിവർ സംസാരിച്ചു.

പ്രവാസി ലൈവ് വാർത്താ ഗ്രൂപ്പിൽ അംഗമാകാൻ:
https://chat.whatsapp.com/CvytkwtSpAC1T2KMOSKvvZ

Leave a Reply

Your email address will not be published. Required fields are marked *