കേരള പ്രവാസി സംഘം കാഞ്ഞങ്ങാട് യുദ്ധ വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: കേരള പ്രവാസി സംഘം കാഞ്ഞങ്ങാട് സംഘടിപ്പിച്ച യുദ്ധ വിരുദ്ധ കൂട്ടായ്മ പ്രവാസി സംഘം സംസ്ഥാന സെക്രട്ടറി പി കെ അബ്ദുള്ള ഉദ്ഘാടനം ചെയ്തു. ഏക പക്ഷീയ അക്രമം തുടങ്ങിയ നടപടിയാണ് ഈ യുദ്ധത്തിന് ആധാരം. അറേബ്യൻ രാജ്യങ്ങളിലെ പ്രവാസികൾ വലിയ ആശങ്കയിലാണ്. അന്താരാഷ്ട്ര സമൂഹം ഇടപെട്ട് ഇതിന് പരിഹാരം കാണണമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ്‌ ഒ നാരായണൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി ചന്ദ്രൻസ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം ജലീൽ കാപ്പിൽ, ഷാജി ഇടമുണ്ട, സുധാകരൻ പി പി, വിജയൻ, രാമചന്ദ്രൻ കണ്ടതിൽ, അബ്ദുൽ റാഹിമാൻ, തമ്പാൻ കീണെരി തുടങ്ങിയവർ നേതൃത്വം നൽകി. സുരേന്ദ്രൻ നന്ദി പറഞ്ഞു.

പ്രവാസി ലൈവ് വാർത്താ ഗ്രൂപ്പിൽ അംഗമാകാൻ:
https://chat.whatsapp.com/CvytkwtSpAC1T2KMOSKvvZ

Leave a Reply

Your email address will not be published. Required fields are marked *