പാലക്കാട്: പരമാധികാര രാജ്യമായ ഇറാനിൽ ഇസ്രായേൽ ആരംഭിച്ച ആക്രമണം അടിയന്തിരമായി അവസാനിപ്പിച്ച് മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കണമെന്ന് കേരള പ്രവാസി സംഘം സംസ്ഥാന പ്രസിഡന്റ് അഡ്വ: ഗഫൂർ പി ലില്ലിസ് പറഞ്ഞു. കേരള പ്രവാസി സംഘം പാലക്കാട് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച യുദ്ധവിരുദ്ധ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പശ്ചിമേഷ്യയെ ഒന്നാകെ യുദ്ധത്തിലേക്ക് തള്ളിവിടുന്ന നീക്കമാണ് ഇസ്രയേലിന്റെയും തുടർന്ന് അമേരിക്കയുടെയും ഭാഗത്ത് നിന്നും ഉണ്ടായത്. ലക്ഷക്കണക്കിന് പ്രവാസി സമൂഹം ഇന്ന് യുദ്ധഭീഷണിയിലാണ്. നിലവിലെ യുദ്ധം അവസാനിപ്പിച്ച് സമാധാനാന്തരീക്ഷം സൃഷ്ടിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് സച്ചിദാനന്ദൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി സൈതാലിക്കുട്ടി, സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം വി കെ ഉമ്മർ, ലോക കേരള സഭാംഗം നന്ദിനി, മോഹൻ, ജില്ലാ ട്രഷറർ സൈതലവി തുടങ്ങിയവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എം എ നാസർ സ്വാഗതവും ജില്ലാ കമ്മിറ്റിയംഗം രവീന്ദ്രൻ നന്ദിയും പറഞ്ഞു.
പ്രവാസി ലൈവ് വാർത്താ ഗ്രൂപ്പിൽ അംഗമാകാൻ:
https://chat.whatsapp.com/GR7n7KprZQX4PA9pUgtVUh

