തൃശൂർ: ലോക പോലീസ് ചമഞ്ഞുകൊണ്ട് ഇസ്രയേലിനെ ഉപയോഗിച്ച് ഒരു മൂന്നാം ലോക യുദ്ധത്തിലേക്ക് രാജ്യങ്ങളെ തള്ളിവിടുന്ന സാമ്രാജ്യത്വ ചെയ്തികൾ അപലപനീയവും അവസാനിപ്പിക്കപ്പെടേണ്ടതും ആണെന്ന് കേരള പ്രവാസി സംഘം സംസ്ഥാന ജനറൽ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ പറഞ്ഞു. കേരള പ്രവാസി സംഘം തൃശ്ശൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച യുദ്ധവിരുദ്ധ റാലി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡണ്ട് കെ വി അഷറഫ് ഹാജി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം കെ ശശിധരൻ സ്വാഗതവും ജില്ലാ എക്സിക്യൂട്ടീവ് അംഗം സുരേഷ് ചന്ദ്രൻ നന്ദിയും പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൻ ബി മോഹനൻ, സുലേഖ ജമാൽ എന്നിവർ സംസാരിച്ചു.
പ്രവാസി ലൈവ് വാർത്താ ഗ്രൂപ്പിൽ അംഗമാകാൻ:
https://chat.whatsapp.com/GR7n7KprZQX4PA9pUgtVUh

