തൃശൂർ: കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റിയുടെ ആക്ടിങ് ജനറൽ സെക്രട്ടറിയായി ബാദുഷ കടലുണ്ടിയെ തൃശൂരിൽ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗം തിരഞ്ഞെടുത്തു. ജനറൽ സെക്രട്ടറിയായ കെ വി അബ്ദുൽ ഖാദർ സി പി ഐ (എം) തൃശൂർ ജില്ലാ സെക്രട്ടറിയായതിനെത്തുടർന്നാണ് പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി ആക്ടിങ് ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുത്തത്.
സംസ്ഥാന പ്രസിഡന്റ് ഗഫൂർ പി ലില്ലിസ് അധ്യക്ഷത വഹിച്ചു. കെ വി അബ്ദുൽ ഖാദർ, പി സെയ്താലിക്കുട്ടി, ആർ ശ്രീകൃഷ്ണപ്പിള്ള, സജീവ് തൈയ്ക്കാട്, പി കെ അബ്ദുള്ള, കെ വിജയകുമാർ എന്നിവർ സംസാരിച്ചു.
പ്രവാസി ലൈവ് വാർത്താ ഗ്രൂപ്പിൽ അംഗമാകാൻ:
https://chat.whatsapp.com/GR7n7KprZQX4PA9pUgtVUh

