തിരുവനന്തപുരം: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാലക്കാട് സ്വദേശിനി നിമിഷ പ്രിയയുടെ ജീവൻ രക്ഷിക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേരള പ്രവാസി സംഘം എജീസ് ഓഫീസ് മാർച്ച് നടത്തി. നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ അതീവ ഗൗരവത്തോടെയാണ് കേരള പ്രവാസി സംഘം കാണുന്നത്.
ഈ വിഷയത്തിൽ ലോക സഭ എം.പി കെ. രാധാകൃഷ്ണൻ പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ചൂണ്ടിക്കാണിക്കുന്നതുപോലെ, നിമിഷ പ്രിയയുടെ കുടുംബം കടുത്ത മാനസിക സംഘർഷത്തിലാണ്. നിമിഷ പ്രിയയുടെ കേസിലെ സങ്കീർണതകളും, മാനുഷികപരമായ സാഹചര്യങ്ങളും കണക്കിലെടുത്ത്, ഇന്ത്യൻ സർക്കാർ ഈ വിഷയത്തിൽ ഉടനടി ശക്തമായ ഇടപെടൽ നടത്തേണ്ടതുണ്ട്. യെമനിലെ സാഹചര്യങ്ങളും ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയും പരിഗണിച്ച്, കേന്ദ്ര സർക്കാർ നയതന്ത്രപരമായ നീക്കങ്ങൾ നടത്തണം. നിമിഷ പ്രിയയുടെ മോചനത്തിനോ, അല്ലെങ്കിൽ വധശിക്ഷയിൽ ഇളവ് നേടുന്നതിനോ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് കേരള പ്രവാസി സംഘം അഭ്യർത്ഥിക്കുന്നു.
ഈ വിഷയത്തിൽ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെട്ട്,നിമിഷ പ്രിയയുടെ ജീവൻ രക്ഷിക്കുന്നതിന് വേണ്ട എല്ലാ നടപടികളും സ്വീകരിക്കണമെന്ന് കേരള പ്രവാസി സംഘം ആവശ്യപ്പെടുന്നു. തുടർന്ന് സംസ്ഥാന പ്രസിഡന്റ് ഗഫൂർ പി ലില്ലീസ് അധ്യക്ഷനായ പ്രതിഷേധ യോഗം കേരള പ്രവാസി സംഘം സംഘം ആക്ടിംഗ് ജനറൽ സെക്രട്ടറി ബാദുഷ കടലുണ്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി കെ സി സജീവ് തൈക്കാട്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ നാസർ പൂവച്ചൽ, ഉസ്മാൻ മലപ്പുറം, പ്രീതി തുടങ്ങിയവർ സംസാരിച്ചു. തിരുവനന്തപുരം ജില്ലാ സെക്രട്ടറി ബി എൽ അനിൽകുമാർ സ്വാഗതവും സംസ്ഥാന കമ്മിറ്റി അംഗം ഹസീന റഫീഖ് നന്ദിയും പറഞ്ഞു.
പ്രവാസി ലൈവ് വാർത്താ ഗ്രൂപ്പിൽ അംഗമാകാൻ:
https://chat.whatsapp.com/GR7n7KprZQX4PA9pUgtVUh

