പ്രവാസികൾക്ക് നോർക്ക കെയർ ലഭിക്കാൻ തിരിച്ചറിയൽ കാർഡ് നിർബന്ധം: ഇപ്പോൾ അപേക്ഷിക്കാം

തിരുവനന്തപുരം: പ്രവാസികൾക്കുള്ള നോർക്ക കെയർ പദ്ധതിയിൽ അംഗമാകണമെങ്കിൽ നോർക്ക നൽകുന്ന തിരിച്ചറിയൽ കാർഡ് നിർബന്ധമാണ്. കുറഞ്ഞത് 6 മാസം കാലാവധിയുള്ള പാസ്പോർട്ടും വീസയുമുള്ള, വിദേശത്ത് താമസിക്കുകയോ ജോലി ചെയ്യുകയോ ചെയ്യുന്ന പ്രവാസി മലയാളിയായിരിക്കണം. മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ താമസിക്കുന്ന പ്രവാസി മലയാളികൾക്കും അപേക്ഷിക്കാം.

നോർക്ക കെയർ പദ്ധതി ഉദ്ഘാടനം ചെയ്തതോടെ, നോർക്ക നൽകുന്ന പ്രവാസി ഐഡി കാർഡ്, സ്റ്റുഡന്റ് ഐഡി കാർഡ്, എൻആർകെ ഐഡി കാർഡ് എന്നിവയ്ക്കായുള്ള റജിസ്ട്രേഷനിൽ വലിയ കുതിപ്പാണുണ്ടാകുന്നത്. ‘നോർക്ക കെയറി’ൽ ചേരുന്നതിന് ഈ രേഖകളിലൊന്ന് അനിവാര്യമായതിനാലാണ് റജിസ്ട്രേഷനിലെ വലിയ വർധന. കൂടുതൽ ആവശ്യക്കാർ ഉണ്ടാവുന്നത് ഈ പദ്ധതിയുടെ സാധ്യതകളാണു ചൂണ്ടിക്കാണിക്കുന്നത്.

∙ https://norkaroots.kerala.gov.in/ൽ സേവനങ്ങൾ (Services) എന്ന ടാബിൽ ക്ലിക്ക് ചെയ്യുമ്പോൾ പ്രവാസി/നോർക്ക ഐഡിക്കായി റജിസ്റ്റർ ചെയ്യാനുള്ള ലിങ്ക് ലഭിക്കും.

∙ തുറക്കുന്ന പേജിൽ മാർഗനിർദേശങ്ങളുണ്ട്. അപേക്ഷിക്കാനുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ലോഗിൻ വിവരങ്ങൾ ആവശ്യപ്പെടും. മുൻപ് സൈൻ അപ് ചെയ്തവർ ഐഡിയും പാസ്‌വേഡും നൽകി പ്രവേശിക്കാം. അല്ലാത്തവർ സൈൻ അപ് ചെയ്ത് ഇവ ക്രിയേറ്റ് ചെയ്യണം.

∙ പാസ്പോർട്ടിന്റെ മുൻ ഭാഗത്തെയും വിലാസമുള്ള പേജിന്റെയും പകർപ്പ്, വീസ പേജ്/ ഇഖാമ / വർക് പെർമിറ്റ്/ റസിഡൻസ് പെർമിറ്റ് എന്നിവയുടെ പകർപ്പ്, ഫോട്ടോയും ഒപ്പും എന്നിവ അപ്‌ലോഡ് ചെയ്യാനായി Jpeg ഫോർമാറ്റിൽ തയാറാക്കി വയ്ക്കണം. ഫീ 408 രൂപ.

Leave a Reply

Your email address will not be published. Required fields are marked *