തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വലിയ പ്രവാസി സംഘടനായ കേരള പ്രവാസി സംഘത്തിന്റെ നേതൃത്വത്തിൽ കുടുംബവേദി രൂപീകരിച്ചു. രൂപീകരണ കൺവൻഷൻ ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യ സെക്രട്ടറി ഡോ: ടി എൻ സീമ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി ഷാഫിജ പുലാക്കൽ (ചെയർപേഴ്സൺ), പ്രീതി കെ കെ (കൺവീനർ), സുലേഖ ജമാൽ, നബീസ പി വി, ജയലക്ഷ്മി എ സി, രഞ്ജിനി എ (വൈസ് ചെയർപേഴ്സൺമാർ), ഹസീന റഫീഖ്, ഫാത്തിമ ഇബ്രാഹിം, നന്ദിനി മോഹൻ (ജോയിന്റ് കൺവീനർമാർ) എന്നിവരെ തിരഞ്ഞെടുത്തു. 32 അംഗ സംസ്ഥാന കമ്മിറ്റിയെയും തിരഞ്ഞെടുത്തു.
കേരള പ്രവാസി സംഘം കുടുംബവേദി രൂപീകരിച്ചു

