കൽപറ്റ: സമഗ്ര കുടിയേറ്റ നിയമം നടപ്പിലാക്കുക, നിർത്തലാക്കിയ കേന്ദ്ര പ്രവാസി കാര്യ വകുപ്പ് പുനഃസ്ഥാപിക്കുക, പ്രവാസി പുനരധിവാസത്തിനും ക്ഷേമത്തിനും കേന്ദ്ര ഫണ്ട് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് കേരള പ്രവാസി സംഘം നവംബർ 16 ന് രാജ്ഭവൻ മാർച്ച് നടത്തും. മാർച്ച് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്യും. മാർച്ചിന് മുന്നോടിയായി നവംബർ 6ന് കാസർഗോഡ് നിന്നും ആരംഭിക്കുന്ന പ്രവാസി മുന്നേറ്റ ജാഥയ്ക്ക് നവംബർ 8 ന് കൽപറ്റയിൽ വിപുലമായ സ്വീകരണം നൽകും. സിപിഐ (എം) ജില്ലാ സെക്രട്ടറി പി ഗഗാറിൻ പൊതുയോഗം ഉദ്‌ഘാടനം ചെയ്യും. ജാഥാ സ്വീകരണത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം സിപിഐ (എം) കൽപറ്റ ഏരിയ സെക്രട്ടറി വി ഹാരിസ് ഉദ്‌ഘാടനം ചെയ്തു. കേരള പ്രവാസി സംഘം ജില്ലാ സെക്രട്ടറി അഡ്വ: സരുൺ മാണി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ ടി അലി, പി ടി മൻസൂർ, സലീം കൂരിയാടൻ തുടങ്ങിയവർ സംസാരിച്ചു. വി ഹാരിസ് (ചെയർമാൻ), കെ ടി അലി (വൈസ് ചെയർമാൻ), അഡ്വ: സരുൺ മാണി (ജനറൽ കൺവീനർ), പി ടി മൻസൂർ (ജോയിന്റ് കൺവീനർ), സി കെ ഷംസുദ്ദീൻ (ട്രഷറർ) എന്നിവർ ഭാരവാഹികളായി 101 അംഗ ജനറൽ കമ്മിറ്റി രൂപീകരിച്ചു.
പ്രവാസി മുന്നേറ്റ ജാഥ: സംഘാടക സമിതി രൂപീകരിച്ചു
