പാലക്കാട്: നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്കായി നോർക്ക കനറാബാങ്കിന്റെ സഹകരണത്തോടെ നവംബർ 10, 11 തീയതികളിൽ വായ്‌പമേള സംഘടിപ്പിക്കും.
കനറാ ബാങ്ക് റീജണൽ ഓഫീസുകളിലാണ് മേള നടക്കുക. രണ്ട് വർഷത്തിൽ കൂടുതൽ വിദേശത്ത് തൊഴിൽ ചെയ്ത് മടങ്ങിവന്ന് തിരിച്ചുപോകാത്തവർക്ക് www.norkaroots.orgൽ എട്ടുവരെ അപേക്ഷിക്കാം. നോർക്ക റൂട്ട്‌സിൽനിന്ന് അറിയിപ്പ് ലഭിക്കുന്നവർക്ക് വായ്‌പമേളയിൽ പങ്കെടുക്കാം.
നോർക്ക ഡിപ്പാർട്ട്‌മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രൻസ് പദ്ധതി പ്രകാരമാണ് വായ്‌പ നൽകുന്നത്. 15 ശതമാനം മൂലധന സബ്സിഡിയും മൂന്ന് ശതമാനം പലിശ സബ്സിഡിയും സംരംഭകർക്ക് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 1800 425 3939 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാം.