അമ്പലവയൽ: പ്രവാസി പുനരധിവാസം പ്രാദേശിക കൂട്ടായ്മയിലൂടെ എന്ന ഉദ്ദേശം മുൻനിർത്തി കേരള പ്രവാസി സംഘം വയനാട് ജില്ലാ കമ്മിറ്റിയുടെ തീരുമാനപ്രകാരം ജില്ലയിൽ ഉടനീളം ആരംഭിക്കുന്ന പ്രവാസി സ്വാശ്രയ സംഘങ്ങളിൽ ആദ്യ സ്വാശ്രയ സംഘം അമ്പലവയൽ പ്രവാസി സെല്ഫ് ഹെൽപ്പിംഗ് ഗ്രൂപ്പ് അമ്പലവയൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഷമീർ ഉദ്ഘാടനം ചെയ്തു. സുൽത്താൻ ബത്തേരി ബ്ലോക്ക് പ്രവാസി സഹകരണ സംഘം ഹാളിൽ ചേർന്ന യോഗത്തിൽ കെ ആർ പ്രസാദ് അധ്യക്ഷത വഹിച്ചു. കേരള പ്രവാസി സംഘം ജില്ലാ സെക്രട്ടറി അഡ്വ: സരുൺ മാണി പദ്ധതി വിശദീകരണം നടത്തി. കേരള പ്രവാസി സംഘം ജില്ലാ പ്രസിഡന്റ് കെ കെ നാണു, സി ഐ ടി യു പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ഇ കെ ജോണി എന്നിവർ സംസാരിച്ചു. കെ സേതുമാധവൻ സ്വാഗതവും, സതീഷ് പി എ നന്ദിയും പറഞ്ഞു.
ഭാരവാഹികളായി കെ എൻ ജയചന്ദ്രൻ (പ്രസിഡന്റ്), സതീഷ് പി എ (സെക്രട്ടറി), കെ സേതുമാധവൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.