തിരുവനന്തപുരം: നഴ്സുമാര്‍ക്ക് യു കെയില്‍ തൊഴിലവസരങ്ങള്‍ക്കായി നോർക്ക റൂട്ട്സ് സംഘടിപ്പിക്കുന്ന “ടാലന്റ് മോബിലിറ്റി ഡ്രൈവ്” പുരോഗമിക്കുന്നു. യു കെയിലെ പ്രമുഖ NHS ട്രസ്റ്റുമായി കൈകോർത്താണ് ഡ്രൈവ്. ഇതുവഴി യു കെ യിലേയ്ക്കുളള നഴ്സിങ് ഒഴിവുകളിലേയ്ക്ക് വരുന്ന ആഴ്ചകളില്‍ അഭിമുഖങ്ങള്‍ സാധ്യമാകും. യു കെ യിലെ തൊഴിൽ ദാതാക്കളുമായി ഓൺലൈൻ വഴിയാണ് അഭിമുഖങ്ങള്‍.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ uknhs.norka@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ ബയോഡാറ്റ, OET /IELTS സ്കോർ , നഴ്സിംഗ് ബിരുദം/ഡിപ്ലോമ എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, മോട്ടിവേഷൻ ലെറ്റർ, അക്കാഡമിക് ട്രാൻസ്ക്രിപ്ട്, നഴ്സിംഗ് രജിസ്ട്രേഷൻ, എന്നിവ സഹിതം അപേക്ഷിക്കുക.
ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ അഭിമുഖം ജൂൺ മാസം 21, 28, 30 തീയതികളിൽ നടക്കും. നഴ്സിങ്ങിൽ ബിരുദമോ ഡിപ്ലോമയോ വിദ്യാഭ്യാസ യോഗ്യതയും, ഇംഗ്ലീഷ് ഭാഷ പ്രാവീണ്യം വ്യക്തമാക്കുന്ന IELTS/ OET യു കെ സ്കോറും നേടിയ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. (IELTS -സ്പീകിംഗ്, ലിസ്റ്റണിങ് , റീഡിങ് എന്നീ സെക്ഷനുകളിൽ 7; റൈറ്റിംഗ് 6.5) (OET സ്പീകിംഗ്, ലിസ്റ്റണിങ് , റീഡിങ് എന്നീ വിഭാഗങ്ങളിൽ ബി ഗ്രേഡും, റൈറ്റിംഗ് ൽ സി+ ഗ്രേഡ് ) അനിവാര്യമാണ്.
ജനറൽ മെഡിക്കൽ & സർജിക്കൽ നഴ്സ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് (യോഗ്യത – ബി.എസ്.സി) കഴിഞ്ഞ 3 വർഷത്തിനുള്ളിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം വേണം. തീയറ്റർ നഴ്സ് തസ്തികയിലേക്ക് (ബി എസ് സി ) കഴിഞ്ഞ 2 വർഷത്തിനുള്ളിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയവും അനിവാര്യമാണ്. മെന്റൽ ഹെൽത്ത് നഴ്സ് (യോഗ്യത – ബി.എസ്. സി) തസ്തികയിലേയ്ക്ക് അപേക്ഷിക്കുന്നവർക്ക് രജിസ്ട്രേഷൻ കഴിഞ്ഞു സൈക്യാട്രി വാർഡിൽ കുറഞ്ഞത് 6 മാസത്തെ പ്രവൃത്തി പരിചയവും വേണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്. www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്ബ്സൈറ്റുകളിലും വിശദാംശങ്ങൾ ലഭ്യമാണ്.