തിരുവനന്തപുരം: വ്യക്തിവിവര സര്‍ട്ടിഫിക്കറ്റുകളുടെ (Non-Educational) എംബസി അറ്റസ്റ്റേഷന്‍ സേവനം പുനസ്ഥാപിച്ചതായി ന്യൂഡല്‍ഹിയിലെ കിംങ്ഡം ഓഫ് സൗദി അറേബ്യ എംബസി അറിയിച്ചു. എംബസ്സി അറ്റസ്റ്റേഷന് പകരമായി നേരത്തേ അപ്പോസ്റ്റെല്‍ അറ്റസ്റ്റേഷന്‍ നിര്‍ബന്ധമാക്കി ഉത്തരവിറക്കിയിരുന്നു. ജനനം, മരണം, വിവാഹം എന്നിങ്ങനെയുളള വ്യക്തിവിവര സര്‍ട്ടിഫിക്കറ്റുകള്‍ക്കാണ് തീരുമാനം ബാധകം. ഇതിനായി ന്യൂഡല്‍ഹിയിലെ സൗദി അറേബ്യ എംബസിയിലാണ് സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കേണ്ടത്. അറ്റസ്റ്റേഷന്‍ ആവശ്യമുളള രേഖകളുടെ അറബിക്ക് പരിഭാഷയും ഇതിനോടൊപ്പം ഹാജരാക്കേണ്ടതാണ്. വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അപ്പോസ്റ്റെല്‍, SACA (സൗദി അറേബ്യ കള്‍ച്ചറല്‍ അറ്റാച്ചെ) അറ്റസ്റ്റേഷന്‍ തുടരും.
മേല്‍സൂചിപ്പിച്ച സൗദി അറ്റസ്റ്റേഷന്‍ സേവനം നോര്‍ക്ക റൂട്ട്സ് വഴി ലഭ്യമാണ്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഒതന്റിക്കേഷന്‍ സെന്ററുകള്‍ വഴിയാണ് പ്രസ്തുത സേവനം ലഭ്യമാവുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.