തോമാട്ടുചാൽ: പ്രവാസി പുനരധിവാസം പ്രാദേശിക കൂട്ടായ്മയിലൂടെ എന്ന ആശയത്തിൽ കേരള പ്രവാസി സംഘത്തിന്റെ നേതൃത്വത്തിൽ രൂപീകരിക്കുന്ന പ്രവാസി സ്വാശ്രയ സംഘങ്ങളുടെ ഭാഗമായി തോമാട്ടുചാൽ പ്രവാസി സ്വാശ്രയ സംഘം രൂപീകരിച്ചു. 10 അംഗങ്ങൾ ഉൾക്കൊള്ളുന്നതാണ് സംഘം. മീനങ്ങാടി ഏരിയക്ക് കീഴിൽ രൂപീകരിക്കുന്ന അഞ്ചാമത്തെ സംഘമാണിത്. പ്രവാസി സംഘം മീനങ്ങാടി ഏരിയ സെക്രട്ടറി കെ സേതുമാധവൻ ഉദ്ഘാടനം നിർവ്വഹിച്ചു. കേരള പ്രവാസി സംഘം ജില്ലാ സെക്രട്ടറി അഡ്വ: സരുൺ മാണി പദ്ധതി വിശദീകരണം നടത്തി. അബുബക്കർ ബീരാൻ അധ്യക്ഷത വഹിച്ചു. സുബീർ ടി എം, അജിത്കുമാർ ഇ എം എന്നിവർ സംസാരിച്ചു.
സ്വാശ്രയ സംഘം ഭാരവാഹികളായി സുബീർ ടി എം (പ്രസിഡന്റ്), അബുബക്കർ ബീരാൻ (സെക്രട്ടറി), ജോബിഷ് ജോസഫ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

