കൊച്ചി: കേന്ദ്ര വിദേശകാര്യ മന്ത്രാലയ അഡീഷണല്‍ സെക്രട്ടറി മനികാ ജെയിന്‍ ഐ.എഫ്.എസ് നോര്‍ക്ക റൂട്ട്സ് എറണാകുളം മേഖലാ ഓഫീസ് സന്ദര്‍ശിച്ചു. പ്രവാസി കേരളീയരുമായി ബന്ധപ്പട്ട് സംസ്ഥാനസര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന വിവിധ പദ്ധതികളും സേവനങ്ങളും സംബന്ധിച്ചും നോര്‍ക്കറൂട്ട്സ് വഴി നടപ്പിലാക്കിവരുന്ന കാര്യങ്ങളും കൂടിക്കാഴ്ചയില്‍ നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ കെ. ഹരികൃഷ്ണന്‍ നമ്പൂതിരി വിശദീകരിച്ചു.
ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാറുമായി ബന്ധപ്പെട്ട് പ്രവാസികള്‍ക്കുളള വിവിധ സേവനങ്ങളും സഹായങ്ങളും അവശ്യമായ ഇടപെടലുകള്‍ സംബന്ധിച്ചും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു. സാധ്യമായ എല്ലാ സഹായങ്ങളും മനികാ ജെയിന്‍ ഉറപ്പുനല്‍കിയതായി കെ.ഹരികൃഷ്ണന്‍ നമ്പൂതിരി അറിയിച്ചു.
അഡീഷണല്‍ സെക്രട്ടറി പ്രദീപ്.കെ.ആര്‍, ഡെപ്പ്യൂട്ടി സെക്രട്ടറി മേഴ്സി ഗബ്രിയേല്‍, നോര്‍ക്ക റൂട്ട്സ് എറണാകുളം സെന്റര്‍ മാനേജര്‍ രജീഷ്.കെ.ആര്‍ എന്നിവരും കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.