ഇനി പ്രവാസികൾക്കും യുപിഐ സേവനങ്ങൾ ആസ്വദിക്കാം; നിർണായക തീരുമാനം നടപ്പിലാക്കുക ഈ ഗൾഫ് രാജ്യങ്ങളിൽ

ന്യൂഡൽഹി: പ്രവാസികൾക്ക് ഏറെ സഹായകരമായ പദ്ധതിയുമായി കേന്ദ്രസർക്കാർ. യുപിഐ സേവനങ്ങൾ ഗൾഫ് രാജ്യങ്ങളിലും നടപ്പിലാക്കാനാണ് തീരുമാനം. പ്രവാസികൾക്ക് എൻആർഐ അക്കൗണ്ടുകൾ ഉപയോഗിച്ചും വിദേശ ഫോൺ നമ്പറുകൾ ഉപയോഗിച്ചും ഇന്ത്യയിലുള്ള യുപിഐ ഉടമയ്ക്ക് പണമയക്കാം. നിലവിൽ ഇന്ത്യൻ ഫോൺ നമ്പറുകളിൽ നിന്ന് മാത്രമാണ് ഇത്തരത്തിൽ പണമിടപാട് നടത്താനാവുക. ധനകാര്യ സഹമന്ത്രി ഡോ ഭഗവന്ത് കിസാൻ റാവുവാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പദ്ധതി നടപ്പിലാക്കുന്നതോടെ പ്രവാസികൾക്ക് ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് യുപിഐ വഴി പണം കൈമാറാനാകും. ഗൾഫ് മേഖലയിൽ നിന്നുൾപ്പെടെ 10 രാജ്യങ്ങളിലാണ് യുപിഐ സേവനം ലഭ്യമാവുക. യുഎഇ, ഒമാൻ, ഖത്തർ, സൗദി, സിംഗപ്പൂർ, ഓസ്ട്രേലിയ, കാനഡ, ഹോങ്കോങ്, യുഎസ്എ, യുകെ എന്നീ രാജ്യങ്ങളിലാണ് പദ്ധതി നടപ്പിലാക്കുക. ആദ്യ ഘട്ടത്തിൽ യുഎഇ, ഒമാൻ, സൗദി, ഖത്തർ എന്നിവിടങ്ങളിലായിരിക്കും യുപിഐ സേവനം ലഭ്യമാവുക. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി20 ഉച്ചകോടിയ്ക്ക് മുന്നോടിയായാണ് പദ്ധതി നടപ്പിലാക്കുക.

Leave a Reply

Your email address will not be published. Required fields are marked *