തൊഴിൽമേഖലയിലെ വിദഗ്ധർക്ക് എളുപ്പത്തിൽ ഗോൾഡൻ വീസ

ദുബായ്: വിവിധ തൊഴിൽ മേഖലയിലെ വിദഗ്ധർക്ക് യുഎഇ ഗോൾഡൻ വീസ എളുപ്പം സ്വന്തമാക്കാം. വീസ അപേക്ഷിക്കുന്നവരുടെ വ്യക്തി വിവരങ്ങൾ മാനവ വിഭവശേഷി മന്ത്രാലയത്തിൽ ഉള്ളതിനാൽ ഇമിഗ്രേഷൻ നടപടികൾ വേഗത്തിലാക്കാൻ കഴിയും. പ്രഫഷനൽ വിഭാഗത്തിൽ ഗോൾഡൻ വീസയ്ക്ക് അടുത്ത നാളുകളായി കൂടുതൽ അപേക്ഷകർ എത്തുന്നുണ്ട്. വിവിര സാങ്കേതിക വിദഗ്ധർ, ഡിജിറ്റൽ സേവന വിദഗ്ധർ, റീട്ടെയിൽ, ഹോസ്പ്പിറ്റാലിറ്റി പ്രഫഷനുകൾ എന്നിവർക്കാണ് ഗോൾഡൻ വീസ കൂടുതലായി അനുവദിക്കുന്നത്. വിദ്യാഭ്യാസ യോഗ്യത, എമിറേറ്റ്സ് ഐഡി, ഹെൽത്ത് ഇൻഷുറൻസ്, സാലറി സർട്ടിഫിക്കറ്റ്, തൊഴിൽകരാർ എന്നിവയാണ് വീസ അപേക്ഷിക്കാൻ വേണ്ട രേഖകൾ. ചെയ്യുന്ന ജോലിയിൽ 5 വർഷത്തെ പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖയും അപേക്ഷയോടൊപ്പം നൽകണം. സർക്കാർ ഫീസും വീസ അപേക്ഷ ഫീസും അടക്കം 3000 ദിർഹമാണ് ചെലവ്. രണ്ടാഴ്ചയ്ക്കകം വീസ ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *