കുവൈത്ത് സിറ്റി: പ്രവാസി ലീഗല്‍ സെല്‍ കുവൈത്ത് ചാപ്റ്റര്‍ അഞ്ചാം വാര്‍ഷിക പോസ്റ്റര്‍ പ്രകാശനം ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ലോക കേരള സഭ പ്രതിനിധി ബാബു ഫ്രാന്‍സിസ്, പ്രവാസി ലീഗല്‍ സെല്‍ കുവൈത്ത് ചാപ്റ്റര്‍ പ്രസിഡന്റ് ബിജു സ്റ്റീഫന്‍, ജനറല്‍ സെക്രട്ടറി ഷൈജിത് എന്നിവര്‍ പങ്കെടുത്തു.
പ്രവാസി ലീഗല്‍ സെല്‍ കുവൈത്ത് ചാപ്റ്ററിന്റെ അഞ്ചാം വാര്‍ഷിക പരിപാടികള്‍ കുവൈത്ത് സിറ്റിയിലുള്ള കോസ്റ്റ ഡെല്‍ സോള്‍ ഹോട്ടലില്‍ വച്ച് 25-ന് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഡോ. ഷെയ്ഖ ഉം റക്കാന്‍ അല്‍ സബാഹ് (ഗുഡ്വില് അംബാസഡര്‍ ആൻഡ് കുവൈത്ത് എലൈറ്റ് ടീം അദ്ധ്യക്ഷ) ഉദ്ഘാടനം നിര്‍വഹിക്കും. പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ജോസ് അബ്രഹാം മുഖ്യാഥിതിയായി പങ്കെടുക്കും.