തിരുവനന്തപുരം: കേരള പ്രവാസി സംഘം തിരുവനന്തപുരം ജില്ലാ പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു. കാട്ടായിക്കോണം വി ശ്രീധർ സ്മാരക ഹാളിൽ ചേർന്ന കൺവെൻഷൻ കേരള പ്രവാസി സംഘം സംസ്ഥാന സെക്രട്ടറി കെ സി സജീവ് തൈക്കാട് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം കെ പി ഇബ്രാഹിം സംസാരിച്ചു. ജില്ലാ പ്രസിഡന്റ് എം നാസർ പൂവച്ചൽ അധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി ബി എൽ അനിൽകുമാർ സ്വാഗതവും സംസ്ഥാന കമ്മിറ്റി അംഗം ഹസീന റഫീഖ് നന്ദിയും പറഞ്ഞു.
കേരള പ്രവാസി സംഘം തിരുവനന്തപുരം ജില്ലാ പ്രവർത്തക കൺവെൻഷൻ
