കടൽ കടന്ന ജീവിതകഥകൾ പറഞ്ഞ് പ്രവാസി സെമിനാർ

കാസർഗോഡ്: ഫെബ്രുവരി 5,6,7 തിയ്യതികളിൽ കാഞ്ഞങ്ങാട് വെച്ച് നടക്കുന്ന സിപിഐ (എം) കാസർഗോഡ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കാസർഗോഡ് സർവ്വീസ് സഹകരണ ബാങ്ക് ഹാളിൽ കടൽ കടന്ന ജീവിതങ്ങൾ: പ്രവാസിയും കേരളവും എന്ന വിഷയത്തിൽ സംഘടിപ്പിച്ച പ്രവാസി സെമിനാർ പങ്കാളിത്തം കൊണ്ടും, പ്രമേയം കൊണ്ടും വ്യത്യസ്തവും മികവുറ്റതുമായി. സ്ത്രീകളടക്കം നൂറ് കണക്കിന് പ്രവാസികൾ പങ്കെടുത്ത സെമിനാർ സംസ്ഥാന കായിക – ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ ഉദ്‌ഘാടനം ചെയ്തു. രാജ്യത്തിൻറെ സമ്പദ്ഘടനയെ പിടിച്ച് നിർത്തുന്ന നിർണ്ണായക ജനസമൂഹമാണ് പ്രവാസികളെന്ന് അദ്ദേഹം പറഞ്ഞു.

കേരള പ്രവാസി സംഘം കാസർഗോഡ് ജില്ലാ സെക്രട്ടറി പി ചന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കേരള പ്രവാസി സംഘം സംസ്ഥാന ട്രഷറർ ബാദുഷ കടലുണ്ടി മുഖ്യപ്രഭാഷണം നടത്തി. പ്രവാസി സംഘം സംസ്ഥാന സെക്രട്ടറി പി കെ അബ്ദുള്ള, ജില്ലാ പ്രസിഡന്റ് ജലീൽ കാപ്പിൽ, സുമതി കെ എം, എ ഹനീഫ, രാജൻ, ഒ നാരായണൻ, ഹബീബ് അച്യുതൻ തുടങ്ങിയവർ സംസാരിച്ചു. സിപിഐ (എം) കാസർഗോഡ് ഏരിയ സെക്രട്ടറി ടി എം എ കരീം സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *