യു.എ.ഇ.- ഇന്ത്യ ഫെസ്റ്റ് ഇന്ന് സമാപിക്കും

അബുദാബി: ഇന്ത്യ-യു.എ.ഇ. സാംസ്കാരിക ആഘോഷമായ ഇന്ത്യ ഫെസ്റ്റിന് അബുദാബിയിൽ തുടക്കമായി. ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്റർ (ഐ.എസ്.സി.) ആണ് മൂന്നുദിവസത്തെ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. വെള്ളിയാഴ്ച ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ ഫെസ്റ്റ് ഉദ്‌ഘാടനംചെയ്തു. പ്രസിഡന്റ് ജയറാം റായ് അധ്യക്ഷനായി. ചടങ്ങിൽ ഐ.എസ്.സി. ഭാരവാഹികളായ രാജേഷ് ശ്രീധരൻ, ദിനേശ് പൊതുവാൾ, അരുൺ ആൻഡ്രു വർഗീസ്, കെ.എം. സുജിത്ത് എന്നിവർ പ്രസംഗിച്ചു. ഭക്ഷണശാലകളും ബിസിനസ് സ്ഥാപനങ്ങളുടെ സ്റ്റാളുകളും ഫെസ്റ്റിന്റെ ഭാഗമായി നഗരിയിലുണ്ട്. ശാസ്ത്ര പ്രദർശനങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. ആദ്യദിവസം രഞ്ജിനി ജോസ്, നിരഞ്ജ് സുരേഷ്, പ്രദീപ് ബാബു എന്നിവരുടെ സംഗീത വിരുന്ന്, നൃത്തപരിപാടികൾ എന്നിവയുണ്ടായിരുന്നു. സമാപനദിവസമായ ഞായറാഴ്ച സ്വർണം ഉൾപ്പെടെ വിലകൂടിയ സമ്മാനങ്ങൾ നേടാനുള്ള നറുക്കെടുപ്പുമുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *