യു എ ഇ – ഇന്ത്യ ഫെസ്റ്റ് വിജയകരമായി സമാപിച്ചു

അബുദാബി: അബുദാബി ഇന്ത്യാ സോഷ്യല്‍ ആൻഡ് കൾച്ചറൽ സെന്ററില്‍ (ഐ എസ് സി) നടന്ന പതിമൂന്നാമത് ഇന്ത്യാ ഫെസ്റ്റ് വിജയകരമായി സമാപിച്ചു. സന്ദര്‍ശകര്‍ക്ക് വിരുന്നൊരുക്കി മൂന്ന് ദിവസങ്ങളിലായായിരുന്നു പരിപാടി സംഘടിച്ചത്. ഇന്ത്യയിലെയും യുഎയിലെയും കലാകാരന്മാർ അവതരിപ്പിച്ച വൈവിധ്യമാർന്ന കാലാവിരുന്നും ഭക്ഷണ ശാലകളും വിവിധ സ്റ്റാളുകളും കൊണ്ട് സമ്പന്നമായിരുന്നു ഫെസ്റ്റ്.

ഫെസ്റ്റിന്റെ സമാപനസമ്മേളനം യു എ ഇയിലെ ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജയറാം റായ് അധ്യക്ഷത വഹിച്ചു. ഐ എസ് സി ജനറൽ ഗവർണറും ജെമിനി ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടരുമായ കെ പി ഗണേഷ് ബാബു മുഖ്യാതിഥിയായി. ജനറൽ സെക്രട്ടറി രാജേഷ് ശ്രീധരന്റെ മേൽനോട്ടത്തിൽ നടന്ന ഫെസ്റ്റിവലിന് ട്രഷറർ ദിനേശ് പൊതുവാൾ, വൈസ് പ്രസിഡന്റ് കെ എം സുജിത്ത്, വിനോദവിഭാഗം സെക്രട്ടറി അരുൺ ആൻഡ്രു വർഗീസ്, ദീപു സുദർശനൻ, ക്രിസ് കുര്യൻ, നാസർ വിളഭാഗം, രാകേഷ് രാമകുഷ്ണൻ, ഗൗരിഷ് വാഗ്ലെ, സിയാദ് കമറുദ്ദിൻ, കുഞ്ചിരിയ ജോസഫ് പഞ്ഞിക്കാരൻ എന്നിവർ നേതൃത്വം നൽകി. പ്രവേശന ടിക്കറ്റ് എടുത്തവരിൽനിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട വിജയികളെ ചടങ്ങിൽ പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *