ജിസാൻ: ജിസാൻ ആർട്ട് ലവേഴ്‌സ് അസോസിയേഷൻറെ(ജല) ആഭിമുഖ്യത്തിൽ “എം.ടി.എഴുത്തിന്റെ പെരുന്തച്ചൻ” എന്ന പേരിൽ ജിസാനിൽ എം.ടി. അനുസ്‌മരണം സംഘടിപ്പിച്ചു. “ജല” ജനറൽ സെക്രട്ടറി സതീഷ് കുമാർ നീലാംബരി അനുസ്‌മരണ പരിപാടി ഉദ്ഘാടനം ചെയ്‌തു.
“ജല” വൈസ് പ്രസിഡന്റും ജിസാൻ സർവകലാശാല പ്രൊഫസറുമായ ഡോ.രമേശ് മൂച്ചിക്കൽ എം.ടി അനുസ്‌മരണ പ്രഭാഷണം നടത്തി. ജല പ്രസിഡന്റ് ഫൈസൽ മേലാറ്റൂർ അധ്യക്ഷനായി. ജല സെക്രട്ടറി അനീഷ് നായർ, രക്ഷാധികാരി സണ്ണി ഓതറ, ഗഫൂർ പൊന്നാനി,ബാലൻ കൊടുങ്ങല്ലൂർ എന്നിവർ അനുസ്മരണ പരിപാടിയിൽ സംസാരിച്ചു. ജബ്ബാർ പാലക്കാട് സ്വാഗതവും ഹർഷാദ് നന്ദിയും പറഞ്ഞു. അന്തുഷ ചെട്ടിപ്പടി, ഗഫൂർ പൊന്നാനി, ഫാറൂഖ് ചെട്ടിപ്പടി, സമീർ, മുസ്തഫ, അഷ്‌റഫ് മണ്ണാർക്കാട്, അശോകൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.