തൃശൂർ: പ്രവാസി സമൂഹത്തെ പാടെ അവഗണിച്ച കേന്ദ്ര ബജറ്റിനെതിരെ കേരള പ്രവാസി സംഘം തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല സൃഷ്ടിച്ച് കൊണ്ട് പ്രതിഷേധിക്കും. ഇന്ന് വൈകിട്ട് നാലരക്ക് തൃശൂർ നടുവിലാൽ ജംഗ്ഷനിൽ നടത്തുന്ന മനുഷ്യച്ചങ്ങലയിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമായി നൂറ് കണക്കിന് പ്രവർത്തകർ പങ്കുചേരും. തുടർന്ന് നടക്കുന്ന പ്രതിഷേധ സംഗമം കേരള പ്രവാസി സംഘം സംസ്ഥാന ജനറൽ സെക്രട്ടറി കെ വി അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്യും. സംസ്ഥാന – ജില്ലാ നേതാക്കൾ പങ്കെടുക്കും.
പ്രവാസി വിരുദ്ധ കേന്ദ്ര ബജറ്റിനെതിരെ തൃശ്ശൂരിൽ ഇന്ന് മനുഷ്യച്ചങ്ങല
