കേന്ദ്രസർക്കാരിന്റെ അനാസ്ഥക്കെതിരെ തൃശൂരിൽ പ്രതിഷേധം

തൃശൂർ: ഇന്ത്യൻ കുടിയേറ്റ തൊഴിലാളികളെ ക്രിമിനൽ കുറ്റവാളികളെ പോലെ കാലിലും കൈയിലും ചങ്ങലയിട്ട് നാടുകടത്തിയ അമേരിക്കൻ സർക്കാരിനെതിരെ ഒരു വാക്കുപോലും ഉരിയാടാൻ കഴിയാത്ത മോദി സർക്കാരിനെതിരെ കേരള പ്രവാസി സംഘം തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി അംഗം എൻ. ബി മോഹനൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് സംസ്ഥാന കമ്മിറ്റി അംഗവും ജില്ല സെക്രട്ടറിയുമായ എം. കെ ശശിധരൻ ഉദ്ഘാടനം ചെയ്തു. ജില്ല ജോയിന്റ് സെക്രട്ടറി ടി. എസ് ശ്രീരാജ് സ്വാഗതവും തൃശൂർ ഏരിയ സെക്രട്ടറിയും ജില്ല എക്സിക്യൂട്ടവ് അംഗവുമായ വി. ആർ. സുരേഷ് ചന്ദ്രൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *