ദോഹ: ഖത്തറിലെ പ്രമുഖ വ്യവസായിയും ജീവകാരുണ്യ മേഖലയിലെ സജീവസാന്നിധ്യവും സാംസ്കാരിക പ്രവർത്തകനുമായിരുന്ന കെ. മുഹമ്മദ് ഈസ (69) നിര്യാതനായി. അലി ഇന്റർനാഷണൽ ഉൾപെടെ നിരവധി സംരംഭങ്ങളുടെ ഉടമയാണ്. ഇന്ന് (ബുധൻ) രാവിലെ ഹമദ് മെഡിക്കൽ കോർപ്പറേഷൻ ആശുപത്രിയിലായിരുന്നു അന്ത്യം. ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് മൂന്ന് ദിവസം മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് പുലർച്ചെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. മലപ്പുറം വളാഞ്ചേരി മൂടാൽ സ്വദേശിയാണ്.
പാലക്കാട് മേപ്പറമ്പ് സ്വദേശി നസീമയാണ് ഭാര്യ. മക്കൾ: നജ്ല, നൗഫൽ, നാദിർ, നമീർ
1976 ൽ ഖത്തറിൽ എത്തിയ അദ്ദേഹം മുനിസിപ്പാലിറ്റി ജീവനക്കാരനായാണ് പ്രവാസ ജീവിതം ആരംഭിച്ചത്. ഖത്തർ കെ. എം. സി. സി യുടെ സ്ഥാപക നേതാക്കളിൽ ഒരാളായ അദ്ദേഹം നിലവിൽ സംസ്ഥാന കെ. എം. സി. സി വൈസ് പ്രസിഡന്റാണ്. മലപ്പുറം ജില്ല കെ. എം. സി. സി യുടെ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം വഹിച്ചിരുന്ന അദ്ദേഹം ജീവകാരുണ്യ മേഖലയിൽ ഖത്തറിലെ പ്രവാസി സമൂഹത്തിന് എന്നും താങ്ങും തണലുമായിരുന്നു. തമിഴ്നാട് പൊള്ളാച്ചിയിലായിരുന്നു ചെറുപ്പകാലം ചിലവഴിച്ചത്.
Team Pravasi Live ന്റെ ആദരാഞ്ജലികൾ..!!