ഒഡേപക് സ്റ്റഡി എബ്രോഡ് എക്സ്പോ സമാപിച്ചു

തൃശൂർ: ഒഡേപക് വിദേശപഠന പ്രോഗ്രാമിൻറെ ഭാഗമായി സ്റ്റഡി എബ്രോഡ് എക്സ്പോ തൃശൂർ ബിനി ഹെറിറ്റേജിൽ വച്ച് നടന്നു. പ്രദർശനത്തിന്റെ ഉദ്ഘാടനം തൃശൂർ മേയർ എം കെ വർഗീസ് നിർവഹിച്ചു. ഒഡേപക് ചെയർമാൻ കെ പി അനിൽകുമാർ ഉദ്ഘാടന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. മാനേജിങ് ഡയറക്ടർഅനൂപ് കെ എ, ദേശാഭിമാനി ബ്യുറോ ചീഫ് മുഹമ്മദ് ഹാഷിം, വാർഡ് കൗൺസിലർ പൂർണിമ സുരേഷ് എന്നിവർ സന്നിഹിതരായിരുന്നു.

UK ബാങ്കോർ യൂണിവേഴ്സിറ്റിയിൽ നിബന്ധനകൾക്ക് വിധേയമായി അഡ്മിഷൻ ലഭിച്ച വിദ്യാർത്ഥിനിക്ക് ഫ്രീ എയർ ടിക്കറ്റ് ഒഡേപക് ചെയർമാൻ കെ പി അനിൽകുമാർ കൈമാറി. പ്രദർശനത്തിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *