വിദേശത്തുനിന്ന് വോട്ട്: കമ്മിഷൻ തയാർ, നിലപാട് വ്യക്തമാക്കി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ

ന്യൂ ഡൽഹി: പ്രവാസി ഇന്ത്യക്കാർക്കു വിദേശത്തിരുന്ന് വോട്ട് ചെയ്യാനുള്ള അവകാശം നൽകാൻ‌ സമയമായെന്നു മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ പറഞ്ഞു. ഇതിനുള്ള സംവിധാനം തിരഞ്ഞെടുപ്പ് കമ്മിഷൻ ഒരുക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മലയാളികളടക്കമുള്ള പ്രവാസികളുടെ ദീർഘകാലത്തെ ആവശ്യമാണിത്.

ആഭ്യന്തര, വിദേശ കുടിയേറ്റം മൂലം 30 കോടി വോട്ടർമാരാണു തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാകാതെ പോകുന്നത്. സ്വന്തം മണ്ഡലത്തിലല്ലാത്തവർക്ക് മറ്റു മണ്ഡലങ്ങളിൽനിന്നു വോട്ട് ചെയ്യുന്നതിന്റെ സാധ്യതയും കമ്മിഷൻ തേടിയിരുന്നു. ഇക്കാര്യത്തിൽ പാർട്ടികൾ തമ്മിൽ അഭിപ്രായസമന്വയമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *