ജുബൈൽ: പള്ളിയിൽ പ്രഭാത നമസ്കാരത്തിനിടെ സൗദി ജുബൈലില്‍ പ്രവാസി മലയാളി കുഴഞ്ഞ് വീണു മരിച്ചു. ഇടുക്കി, തൊടുപുഴ സ്വദേശി അന്‍സാര്‍ ഹസ്സൻ (48) ആണ് മരിച്ചത്. താമസ സ്ഥലത്തിനടുത്തുള്ള പള്ളിയിൽ സുബ്ഹി നമസ്കാരം നിര്‍വ്വഹിച്ച് കൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു.
ഒപ്പമുണ്ടായിരുന്നവർ ജുബൈല്‍ മുവാസാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജുബൈൽ അൽ സുബൈദി കമ്പനിയിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയായിരുന്നു.