വെല്ലിങ്ടൻ: കിവി ഇന്ത്യൻസ് തിയറ്ററിന്റെ ’13 ബേക്കർ സ്ട്രീറ്റ്’ നാടകം ക്രൈസ്റ്റ്ചർച്ചിൽ സംഘടിപ്പിച്ചു. ഫെബ്രുവരി 8ന് ബ്ലാക്ക് ബോക്സ് തിയറ്ററിൽ അവതരിപ്പിച്ച നാടകം മലയാളികൾക്ക് അപൂർവ ദൃശ്യാനുഭവമായി. ക്രൈസ്റ്റ്ചർച്ചിൽ ആദ്യമായി അവതരിപ്പിച്ച ഒരു മുഴുനീള മലയാള നാടകമാണിത്. അഗത ക്രിസ്റ്റിയുടെ എൻഡ്ലെസ് നൈറ്റ് എന്ന നോവലിനെ അടിസ്ഥാനമാക്കിയുള്ള നാടകം മികച്ച പ്രതികരണം നേടി.
കിവി ഇന്ത്യൻസ് ക്ലബിലെ അംഗങ്ങൾ മാസങ്ങളായി ഈ നാടകത്തിന്റെ വിജയത്തിനായി പരിശ്രമിച്ചിരുന്നു. കലാകാരന്മാരുടെയും സാങ്കേതിക വിദഗ്ധരുടെയും കൂട്ടായ്മയായിരുന്നു നാടകത്തിന്റെ വിജയം. കിവി ഇന്ത്യൻസ് തിയറ്ററിന്റെ ഒമ്പതാമത്തെ പ്രോജക്ടായ ’13 ബേക്കർ സ്ട്രീറ്റ്’ കലാപ്രേമികൾക്ക് പുതിയ അനുഭവമായി. വിഷ്ണു ശ്രീകുമാറാണ് നാടകം സംവിധാനം ചെയ്തത്.
പ്രധാന കഥാപാത്രങ്ങൾ: ട്വിങ്കിൾ ആന്റണി, റീൻ സൈമൺ, ശ്യാം ദേവ്, ജിബി ഐസക്, രാഖി അനീഷ്, ജൂനീഷ് പോൾ, ഗോഡ്വിൻ ജോസ്, അഗസ്റ്റിൻ അക്കര, ഫിയോന വിൻസെൻ്റ്, സിയാര. സാങ്കേതിക വിഭാഗം: റൂബിൻ ലൂക്ക്, ലിസ്റ്റൻ സ്റ്റാൻലി, ഉത്തര വർമ്മ. സംഗീതം: സനൂജ് ജേക്കബ്, അരുൺ ലൈനസ്. വസ്ത്രങ്ങളും രംഗസജ്ജീകരണവും: കഥാകർസ് എൻസെഡ്.