’45 ദിവസത്തിനുള്ളിൽ ന്യൂസീലൻഡിൽ ജോലി’, പിന്നാലെ ഓഫർ ലെറ്ററും; 11 ലക്ഷം തട്ടിയ എറണാകുളം സ്വദേശി അറസ്റ്റിൽ

പുനലൂർ: ന്യൂസീലൻഡിൽ ജോലി വാഗ്ദാനം ചെയ്തു 11.3 ലക്ഷം തട്ടിയയാളെ അറസ്റ്റ് ചെയ്തു. എറണാകുളം കുറുപ്പംപടി രായമംഗലം അട്ടയത്ത് ഹൗസിൽ ബിനിൽ കുമാർ (41) ആണു പിടിയിലായത്. പിറവന്തൂർ കറവൂർ ചരുവിള പുത്തൻ വീട്ടിൽ ജി. നിഷാദാണു തട്ടിപ്പിനിരയായത്. 2023ൽ സമൂഹമാധ്യമത്തിലൂടെയുള്ള പരസ്യം കണ്ടാണു നിഷാദ് ബിനിൽകുമാറിനെ ബന്ധപ്പെടുന്നത്.

45 ദിവസത്തിനുള്ളിൽ ന്യൂസീലൻഡിൽ കൊണ്ടുപോയി ജോലി വാങ്ങി നൽകുമെന്നായിരുന്നു ഉറപ്പ്. വീസ, സർവീസ് ചാർജ് ഇനത്തിൽ 11.5 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. രണ്ടു തവണയായി 11.3 ലക്ഷം രൂപ നിഷാദ് കൈമാറി. ഇതോടെ പ്രതി ഓഫർ ലെറ്റർ നൽകി. മാസങ്ങളായിട്ടും വീസ ലഭിക്കാതായതോടെയാണു തട്ടിപ്പാണെന്ന് മനസ്സിലായത്.

Leave a Reply

Your email address will not be published. Required fields are marked *