ദ വോയ്സ് കിഡ്സ് ജര്‍മനി ഷോയില്‍ തിളങ്ങി മലയാളി; രാജ്യത്തെ സംഗീത റിയാലിറ്റി ഷോയിലെ ആദ്യത്തെ ഇന്ത്യന്‍ പ്രതിഭ

ബര്‍ലിന്‍: ജര്‍മനിയിലെ ഏറ്റവും ജനപ്രിയവും പ്രശസ്തവുമായ ടിവി സംഗീത റിയാലിറ്റി ഷോകളിലൊന്നായ വോയ്സ് കിഡ്സില്‍ മലയാളിയായ അനന്തു മോഹന്‍ മാറ്റുരയ്ക്കുന്നു. അനന്തു എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന അനന്തപത്മനാഭന്‍ മോഹന്‍, ഗായകനായും ഡ്രമ്മറായും പങ്കെടുക്കുന്ന ദ വോയ്സ് കിഡ്സിന്റെ ജര്‍മനിയുടെ ചരിത്രത്തിലെ ആദ്യത്തെ ഇന്ത്യന്‍/മലയാളി പ്രതിഭയാകും.

ഒരേസമയം (ഗായകനും ഡ്രമ്മര്‍)  ചില മത്സരാര്‍ഥികള്‍ മാത്രം ശ്രമിച്ച അപൂര്‍വവും വെല്ലുവിളി നിറഞ്ഞതുമായ ഒരു നേട്ടവുമായിട്ടാണ് അനന്തു അരങ്ങിലെത്തുന്നത്. ഫെബ്രുവരി 28 ന് വെള്ളിയാഴ്ച വൈകിട്ട് 8:15 ന് സാറ്റ് 1 ടിവി ചാനലിലാണ് ദ വോയ്സ് കിഡ്സ് ഷോ സംപ്രേക്ഷണം ചെയ്യുന്നത്.

യൂറോപ്യന്‍ രാജ്യങ്ങള്‍ ഷോയില്‍ പ്രവേശിക്കുന്നത് എളുപ്പമുള്ള കാര്യമല്ല. മത്സരാര്‍ഥികള്‍ പ്രസിദ്ധമായ ബൈ്ളന്‍ഡ് ഓഡിഷനുകളില്‍ എത്തുന്നതിന് മുമ്പ് ഒന്നിലധികം സ്ക്രീനിങ്, ഓഡിഷന്‍ റൗണ്ടുകള്‍ എന്നിവയിലൂടെ കടന്നുപോയിട്ടുവേണം ഷോയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടാന്‍.

ദി വോയ്സ് കിഡ്സിലെ സെലിബ്രിറ്റി കോച്ചുകളായ വിന്‍സെന്റ് വെയ്സ്, സ്റെറഫാനി ക്ളോസ്, ക്ളൂസോ, എയ്ലിവ എല്ലാവരും തന്നെ യുവ സംഗീത പ്രതിഭകളുടെ അടുത്ത തലമുറയെ ഉപദേശിക്കാനും പ്രചോദിപ്പിക്കാനും തയാറാവുന്നതും ഷോയുടെ വലിയ ഒരു പ്രത്യേകതയാണ്.

ജര്‍മനിയിലെ ദാംസ്ററാഡിനടുത്തുള്ള സീഹൈം ജുഗന്‍ഹൈമില്‍ താമസിക്കുന്ന ഐറ്റി എൻജിനീയ‍ർമാരായ പ്രഭ മോഹന്റെയും ദീപ മോഹന്റെയും മകനാണ് അനന്തു. സഹോദരി 6 വയസ്സുകാരി ഐശ്വര്യ ലക്ഷ്മി.

Leave a Reply

Your email address will not be published. Required fields are marked *