ഡബ്ലിൻ: അയർലന്റിലെ ഇടതുപക്ഷ സാംസ്കാരിക സംഘടനയായ ക്രാന്തി സംഘടിപ്പിക്കുന്ന മേയ് ദിനാഘോഷത്തിൽ മന്ത്രി എം.ബി രാജേഷ് മുഖ്യാതിഥിയായി പങ്കെടുക്കും. മേയ് രണ്ടിന് കിൽക്കെനിയിലെ ഓ’ലോഗ്ലിൻ ഗേൽ ജിഎഎ ക്ലബ്ബിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയുടെ വിശദ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് ക്രാന്തി അയർലൻഡ് കേന്ദ്ര കമ്മറ്റി അറിയിച്ചു.
ക്രാന്തി മേയ് ദിനാഘോഷത്തിൽ മന്ത്രി എം. ബി രാജേഷ് മുഖ്യാതിഥി
