ഖത്തറിൽ റമസാൻ ദിനങ്ങളിൽ സർക്കാർ മേഖലയ്ക്ക് ജോലിസമയം 5 മണിക്കൂർ, 30 ശതമാനം പേർക്ക് ‘വർക്ക് ഫ്രം ഹോം’

ദോഹ: സർക്കാർ സർവീസിൽ റമസാൻ പ്രവർത്തി സമയം പ്രഖ്യാപിച്ച് ഖത്തർ മന്ത്രി സഭ . രാവിലെ 9 മണി മുതൽ 2 മണി വരെ അഞ്ചു മണിക്കൂർ ആയിരിക്കും റമസാൻ ദിവസങ്ങളിൽ പ്രവർത്തി സമയം. സിവിൽ സർവീസ്, ഗവൺമെന്റ് ഡെവലപ്‌മെന്റ് ബ്യൂറോ എന്നിവയുടെ ശുപാർശകളെത്തുടർന്നാണ്  റമസാൻ മാസത്തിലെ പ്രവൃത്തി സമയം മന്ത്രിസഭ പ്രഖ്യാപിച്ചത്.

രാവിലെ 10 മണി വരെ വൈകിയെത്തുന്നതും അനുവദിക്കും. എന്നാൽ ഓഫിസിൽ എത്തുന്നത് മുതൽ 5 മണിക്കൂർ ജോലി പൂർത്തിയാക്കിയ ശേഷമേ മടങ്ങാവൂ.  റമസാനിൽ മൊത്തം ജീവനക്കാരുടെ എണ്ണത്തിന്റെ 30% ൽ കൂടാതെ റിമോട്ട് വർക്ക് സിസ്റ്റം നടപ്പിലാക്കാനും അനുവാദമുണ്ട് .എന്നാൽ  വീട്ടിലിരുന്നു ജോലി ചെയ്യുന്നവരുടെ പട്ടികയിൽ മുലയൂട്ടുന്ന കുട്ടികളുള്ള അമ്മമാർക്കും വൈകല്യമുള്ളവർക്കും മുൻഗണന നൽകും. 

പൊതുജനാരോഗ്യ മന്ത്രാലയം , വിദ്യാഭ്യസ, ഉന്നതവിദ്യാഭ്യസ  മന്ത്രാലയങ്ങൾക്ക് കീഴിലുള്ള സ്ഥാപങ്ങൾക്ക് അവരുടെ പ്രവർത്തന സൗകര്യം അനുസരിച്ച്  സമയ ക്രമീകരണം വരുത്താമെന്നും മന്ത്രിസഭാ  തീരുമാനത്തിൽ വ്യക്തമാക്കി. അതേ സമയം  സ്വകര്യ സ്ഥാപനങ്ങൾക്ക്  ഈ ഉത്തരവ് ബാധകമല്ല. റമസാനിൽ  പല സ്വകര്യ സ്ഥാപനങ്ങളും  ആറു മണിക്കൂറായി  പ്രവർത്തിസമയം  പരിമിതപ്പെടുത്താറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *