റമസാൻ: ഖത്തറിൽ സ്വകാര്യ മേഖലയിൽ ജോലി സമയം കുറയും; പുതുക്കിയ സമയം അറിയാം

ദോഹ: റമസാൻ  മാസത്തിൽ  രാജ്യത്തെ സ്വകാര്യ മേഖലയിൽ തൊഴിൽ സമയം നിജപ്പെടുത്തി ഖത്തർ  തൊഴിൽ മന്ത്രാലയം. ഇതനുസരിച്ച്  ഒരു ദിവസം  ആറ് മണിക്കൂറായിരിക്കും തൊഴിൽ സമയം. ആഴ്ചയിൽ 36 മണിക്കൂറും. തൊഴിൽ നിയമം അനുസരിച്ചാണ് മന്ത്രാലയം ഈ സമയക്രമീകരണം നടത്തിയത്.

സാധാരണ  എട്ട്  മണിക്കൂറാണ് രാജ്യത്തെ ഒരു ദിവസത്തെ പരമാവധി  തൊഴിൽ സമയം. റമസാൻ  പ്രമാണിച്ചു രണ്ട് മണിക്കൂറാണ്  തൊഴിൽ  സമയത്തിൽ  ഇളവ് ലഭിക്കുക. ഏതാണ്ട് എല്ലാ സ്ഥാപനങ്ങളും റമസാൻ തൊഴിൽ സമയം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അധിക സ്ഥാപനങ്ങളും ഒരു ഷിഫ്റ്റിൽ ആറ് മണിക്കൂർ സമയക്രമം നിശ്ചയിക്കുമ്പോൾ  ചില സ്ഥപനങ്ങൾ  ഈവനിങ് ഷിഫ്റ്റ് ഉൾപ്പെടെ രണ്ട് ഷിഫ്റ്റായും പ്രവർത്തിക്കുന്നുണ്ട്. 

Leave a Reply

Your email address will not be published. Required fields are marked *