മാഞ്ചസ്റ്റർ: യുകെ മലയാളി ബീന മാത്യു ചമ്പക്കര (53) അന്തരിച്ചു. കാൻസർ ബാധിതയായി മാഞ്ചസ്റ്ററിലെ ക്രിസ്റ്റിഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. മാഞ്ചസ്റ്ററിലെ ട്രാഫോർഡ് ജനറൽ ഹോപിറ്റലിൽ നഴ്‌സായി ജോലിചെയ്തുവരികയായിരുന്നു. മാഞ്ചസ്റ്റർ എം ആർ ഐ ഹോസ്പിറ്റലിലെ ജീവനക്കാരനായ മാത്യു ചുമ്മാറും മക്കളായ എലിസബത്, ആൽബെർട് , ഇസബെൽ മറ്റു കുടുംബാങ്ങങ്ങളും മരണസമയത്ത് അടുത്തുണ്ടായിരുന്നു.
നാട്ടിൽ കോട്ടയത്ത് കുറുപ്പുംതറ ചമ്പക്കര കുടുംബാംഗമാണ്. കോട്ടയം മള്ളുശ്ശേരി മുതലക്കോണത് മാത്യു – മറിയാമ്മ ദമ്പതികളുടെ ഇളയമകളാണ്. മാഞ്ചസ്റ്ററിലെ സാമൂഹിക – സാംസ്‌കാരിക കാര്യങ്ങളിൽ ബീനയുടെ കുടുംബം സ്വാധീനം ചെലുത്തിയിട്ടുണ്ട്. മാഞ്ചസ്റ്ററിലെ സെന്റ് മേരീസ് ക്നാനായ മിഷ്യനിലെ അംഗമായിരുന്നു ബീനയുടെ കുടുംബം.