പ്രവാസി പെൻഷൻ ഉള്ളവർ ശ്രദ്ധിക്കുക; ലൈഫ് സർട്ടിഫിക്കറ്റ് നിർബന്ധം; അവസാന തിയ്യതി മാർച്ച് 31

ബാദുഷ കടലുണ്ടി (പ്രവാസി ക്ഷേമനിധി ബോർഡ് ഡയറ്കടർ)

പ്രവാസി കേമനിധിയിൽ നിന്നും പെൻഷൻ ലഭിക്കുന്നവർക്ക് ലൈഫ് സർട്ടിഫിക്കറ്റ് നൽകുന്നതിനും നേരിട്ട് എത്തി ഒപ്പിടുന്നതിനുമായി തിരുവനന്തപുരം ഹെഡ് ഓഫീസിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ പെൻഷൻ വാങ്ങുന്നവർ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുക. 2025 മാർച്ച് 31 വരെയാണ് ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിനുള്ള അവസരമുള്ളത്. നേരിട്ട് എത്തി ഒപ്പിടാൻ സാധിക്കാത്തവർ www.pravasikerala.org എന്ന വെബ്സൈറ്റിൽ നിന്നും ലൈഫ് സർട്ടിഫിക്കറ്റ് ഫോം ഡൗൺലോഡ് ചെയ്ത് ഒരു ഗസറ്റഡ് ഓഫീസർ വഴി സാക്ഷ്യപ്പെടുത്തി തപാൽ മുഖാന്തരം അയക്കേണ്ടതാണ്. എറണാകുളം, കോഴിക്കോട് റീജിയണൽ ഓഫീസുകളിലും നേരിട്ടെത്തി ഒപ്പിടുന്നതിനുള്ള സൗകര്യമുണ്ട്.

കേരള പ്രവാസി ക്ഷേമനിധിയിൽ നിന്നും ഏതു തരത്തിലുമുള്ള പെൻഷൻ കൈപറ്റുന്നവർ Life Certificate (ജീവിച്ചിരിക്കുന്നു എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്) എല്ലാ വർഷവും നൽകേണ്ടത് അനിവാര്യമാണ്. ലൈഫ്സർട്ടിഫിക്കറ്റ് സമർപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ചുവടെ ചേർക്കുന്നു.

ലൈഫ് സർട്ടിഫിക്കറ്റ് പ്രിന്റ് എടുക്കുന്നതിനുള്ള Link:

Link 1

Link 2

ചുമതലയുള്ള ഡയറക്ടർമാരുടെ വിവരങ്ങൾ: Click Here

Leave a Reply

Your email address will not be published. Required fields are marked *